PHOTOS

Madonna Sebastian: ട്രഡീഷണൽ ലുക്കിൽ തിളങ്ങി മഡോണ, ചിത്രങ്ങൾ വൈറലാകുന്നു

അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരെ ഉണ്ടാക്കിയ താരമാണ് മഡോണ സെബാസ്റ്റിയൻ.

...
Advertisement
1/5

മഡോണയ്ക്ക് പുറമേ സായി പല്ലവി, അനുപമ പരമേശ്വരൻ എന്നിവരും ഇന്ന് സൗത്ത് ഇന്ത്യയിൽ നിറ സാന്നിദ്ധ്യമാണ്. ഇപ്പോൾ ഇവർ മൂന്ന് പേരും മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് സജീവമെന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. 

 

2/5

മ്യൂസിക് മോജോ എന്ന പരിപാടിയിൽ പാടിക്കൊണ്ടിരുന്ന സമയത്താണ് മഡോണയെ പ്രേമത്തിലേക്ക് എത്തുന്നത്. അൽഫോൺസ് പുത്രേൻ ആ പരിപാടി കണ്ട് പ്രേമത്തിന്റെ ഓഡിഷന് ക്ഷണിച്ചു.

3/5

പിന്നീട് ഇങ്ങോട്ട് ഗായികയിൽ നിന്ന് മഡോണ അറിയപ്പെടുന്ന നായികയായി മാറി. ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ അഭിനയിക്കാൻ മഡോണയ്ക്ക് അവസരം ലഭിച്ചു. മഡോണയുടെ അഭിനയം പറയുമ്പോൾ ആരാധകർ എടുത്ത് പറയുന്ന ഒന്നാണ് ആ ക്യൂട്ട് ചിരി. കിംഗ് ലിയർ, പ്രേമം തെലുങ്ക്, കവാൻ, ഇബ്ലീസ്, വൈറസ്, ബ്രതെഴ്സ് ഡേ തുടങ്ങിയ സിനിമകളിൽ മഡോണ അഭിനയിച്ചു

 

4/5

ഈ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ‘കൊമ്പു വന്താച്ച് സിങ്കംഡാ’ എന്ന തമിഴ് സിനിമയാണ് മഡോണയുടെ അവസാനം റിലീസായത്. ഇൻസ്റ്റാഗ്രാമിൽ മഡോണ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. 

5/5

ജിക്സൺ ഫ്രാൻസിസ് എടുത്ത ചിത്രങ്ങളിൽ ട്രഡീഷണൽ ഔട്ട് ഫിറ്റ് ധരിച്ചാണ് മഡോണ എത്തിയത്. ഉണ്ണി. പി.എസാണ് മഡോണയുടെ പുതിയ ഫോട്ടോസിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്.





Read More