PHOTOS

Anna Ben: വീണ്ടും ടാറ്റു അടിച്ച് അന്നാ ബെൻ, ചിത്രങ്ങൾ വൈറൽ

മ്പലത്തിന്റെ മകളും നടിയുമാണ് അന്ന ബെൻ. അച്ഛന്റെ സ്വാധീനമോ പേരോ പറയാതെ തന്നെ സിനിമയിൽ ഓഡിഷനുകളിൽ പങ്കെടുത്ത് അഭിനയ രംഗത്തേക്ക് എത്തിയ താ...

Advertisement
1/7

മധു സി നാരായണൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ കുമ്പളങ്ങി നൈറ്റിസ് എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ആദ്യ സിനിമയിൽ തന്നെ അവസരം ലഭിച്ചു. 

2/7

ഫഹദ് ഫാസിൽ, ഷൈൻ നിഗം എന്നിവർക്കൊപ്പമാണ് അന്ന ആദ്യ സിനിമയിൽ അഭിനയിച്ചത്. അവർക്കൊപ്പം തന്നെ പിടിച്ചുനിൽക്കാൻ അന്നയ്ക്ക് സാധിച്ചു. 

3/7

ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ കൂടുതൽ അവസരങ്ങൾ അന്നയ്ക്ക് ലഭിച്ചു. മലയാള സിനിമയിലെ ഭാഗ്യനായിക എന്നാണ് ഈ യുവനടിയെ വിശേഷിപ്പിക്കുന്നത്. 

 

4/7

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അന്ന കൈയിൽ ടാറ്റൂ അടിച്ച കാര്യം സൂചിപ്പിച്ച് ഒരു പോസ്റ്റിടുന്നത്. കൈയിൽ സെവൻ എന്ന് ഇംഗ്ലീഷിലാണ് പച്ചക്കുത്തിയത്. അന്ന് അത് എന്താണെന്ന് മനസ്സിലാക്കാൻ ആരാധകർ ഒരുപാട് പാടുപ്പെട്ടിരുന്നു. 

5/7

അന്നയുടെ അനിയത്തിയും അത് തന്നെ ടാറ്റൂ ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും മറ്റൊരു ടാറ്റൂ ചെയ്തിരിക്കുകയാണ് അന്ന.  ഈ തവണയും ആരാധകരെ കുഴപ്പിച്ചിരിക്കുകയാണ് അന്ന.

6/7

അന്നയ്ക്ക് ഒപ്പം ഈ തവണയും അനിയത്തി ഉണ്ടായിരുന്നു. അവരെ കൂടാതെ ഒരു കൂട്ടുകാരിയും ഈ തവണ ഒപ്പം കൂടി. മൂവരും ‘അ’ എന്ന മലയാള അക്ഷരമാണ് ചെയ്തിരിക്കുന്നത്. 

7/7

അന്ന കാലിലും മറ്റു രണ്ടു പേരും കൈയിലുമാണ് ഇത് ടാറ്റൂ ചെയ്തത്. ഫഹദ് ഫാസിൽ ഇന്റർവ്യൂവിൽ പറഞ്ഞ് വൈറലായ ‘അതെ അതെ അതെ’ ആണോ ഈ അ കൊണ്ട് ഉദ്ദേശിച്ചതെന്ന് ആരാധകരിൽ ഒരാൾ ചോദിച്ചിട്ടുണ്ട്.





Read More