PHOTOS

Anna Ben: ബാലിയിൽ അടിച്ചു പൊളിച്ച് അന്നാ ബെൻ, ചിത്രങ്ങൾ കാണാം

ിന്ത്യൻ സിനിമ നടിമാരുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര മേഖലകളിൽ ഒന്നായിരുന്നു മാലിദ്വീപ്. മലയാള സിനിമയിലെ ഒരുപിടി നടിമാരും മാലിദ്വീപിലേക്ക് യാ...

Advertisement
1/6

മാലിദ്വീപിന്റെ കാലം കഴിഞ്ഞെന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. കാരണം ഇപ്പോൾ കൂടുതൽ നടിമാരും താരങ്ങളും പോകുന്നത് തായ്‌ലൻഡിലേക്കാണ്. എന്തിന് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയും വിഘ്‌നേശും വരെ അവിടെയാണ് ഈ കഴിഞ്ഞ ആഴ്ച അവധി ആഘോഷിക്കാൻ വേണ്ടി പോയത്. 

2/6

അതുപോലെ മലയാളത്തിലെ ഗ്ലാമറസ് ക്വീൻ സാനിയ ഇയ്യപ്പനും തായ്‌ലൻഡിൽ പോയിരുന്നു.  മലയാളത്തിലെ മറ്റൊരു യുവനടിയായ അന്ന ബെൻ തന്റെ അവധി ആഘോഷിക്കാൻ ബാലിയിലേക്ക് പോയിരിക്കുകയാണ്. 

3/6

ബാലിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസും അന്ന ബെൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. 

4/6

അവിടെ ഒരു സൂവിലുള്ള ആന അന്നയുടെ തലയിലൂടെ ഹാരം ഇടുന്ന ഒരു രസകരമായ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. അതിന് താഴെ നടൻ റോഷൻ മാത്യു നല്ലയൊരു ഇടി കിട്ടിയല്ലോ അഭിനന്ദനമെന്ന് കമന്റ് ചെയ്തിട്ടുണ്ട്.

5/6

കഴിഞ്ഞ ആഴ്ചയാണ് അന്ന ബെൻ ഇന്തോനേഷ്യയിലെ ജാകർത്തയിൽ എത്തിയത്. അവിടെയുള്ള കാഴ്ചകൾ കണ്ട ശേഷം ബാലി ദ്വീപിലേക്ക് പോവുകയായിരുന്നു. 

6/6

തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന 2019-ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അന്ന ബെൻ നായികയായി അഭിനയിച്ചിട്ടുമുണ്ട്.





Read More