PHOTOS

Siddharth - Aditi Wedding: മിസ്റ്റർ ആൻഡ് മിസിസ് അദു- സിദ്ധു; വിവാഹ ചിത്രങ്ങളുമായി അദിതിയും സിദ്ധാർത്ഥും

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

 

...
Advertisement
1/12

‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു',അദിഥി റാവു കുറിച്ചത്. 

 

 

2/12

പോസ്റ്റിന് പിന്നാലെ നിരവധി പേർ ഇരുവർക്കും ആശംസകളുമായി നേർന്ന് രം​ഗത്തെത്തി.

 

3/12

വനപർത്തിയിലെ 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.

 

4/12

​ഗോൾഡൻ കളർ സാരിയായിരുന്നു അദിതിയുടെ വേഷം. വെള്ള നിറത്തിലുള്ള കുർത്തിയും എതിന് ചേർന്ന ദോത്തിയുമാണ് സിദ്ധാർത്ഥ് ധരിച്ചിരുന്നത്. 

 

5/12

2024 മാർച്ചിലാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. 

 

6/12

അദിതിയും സിദ്ധാർത്ഥും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. 

 

7/12

ഇരുവരും പൊതുപരിപാടികളിലും മറ്റും ഒന്നിച്ചായിരുന്നു പങ്കെടുത്തിരുന്നത്. ഇതോടെയാണ് വാർത്തകൾ പുറത്തുവരാൻ തുടങ്ങിയത്. 

 

8/12

ഒടുവിൽ ഈ വർഷം തുടക്കത്തിൽ പ്രണയത്തിലാണെന്ന വിവരം താരങ്ങൾ തന്നെ അറിയിക്കുകയായിരുന്നു. 

 

9/12

2021ൽ ഇരുവരും ഒന്നിച്ച് മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചിരുന്നു. 

 

10/12

അന്ന് മുതൽ ഇവർ പ്രണയത്തിലാണെന്ന വാർത്തകളും പുറത്തുവന്നു.

 

11/12

സിദ്ധാർത്ഥും അതിഥിയും ലിവിം​ഗ് റിലേഷനിൽ ആണെന്നും റിപ്പോർട്ടുണ്ടായിരുന്നു. 

 

12/12

എന്നാൽ ആ സമത്ത് ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞിരുന്നില്ല. 

 





Read More