PHOTOS

7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; DA വർധനവിന്റെ പ്രഖ്യാപനം ഈ മാസം ഉണ്ടാകും!

bsp;കേന്ദ്ര സർക്കർ ജീവനക്കാരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഈ മാസം തന്നെ DA വർ...

Advertisement
1/13

ജനുവരി മാസത്തെ DA വർദ്ധനവ് മാർച്ചിലും ജൂലൈയിലേത് സെപ്റ്റംബർ/ ഒക്ടോബറിലോ സർക്കാർ പ്രഖ്യാപിക്കാറുണ്ട്. ഇപ്പോഴിതാ ഈ മാസം തന്നെ സർക്കാർ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കും. 

2/13

DA വർദ്ധനവ് സെപ്തംബർ 25 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന സൂചന. ഡിഎ വർദ്ധനവ് സെപ്റ്റംബറിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. നിലവിൽ ഈ മാസം 25 ന് മന്ത്രിസഭായോഗം നടക്കുന്നതിനാൽ അന്നുതന്നെ ഡിഎ വർദ്ധന സർക്കാർ പ്രഖ്യാപിക്കുമെന്നാണ് സൂചന

3/13
ഡിഎ വർദ്ധനവ് സെപ്റ്റംബറിൽ ലഭ്യമാകുകയാണെങ്കിൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒക്ടോബറിലെ ശമ്പളത്തിൽ  വർദ്ധനവ് ഉണ്ടാകും. ഇതോടൊപ്പം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ഡിഎ കുടിശ്ശികയും ലഭിക്കും.
4/13

ഇതോടെ 2024 ജൂലൈയിലെ ക്ഷാമബത്ത വർദ്ധനയ്ക്കായി കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ മാസം തന്നെ ഗുഡ് ന്യൂസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്

5/13

2024 ജനുവരി മുതൽ ജൂൺ വരെയുള്ള എഐസിപിഐ സൂചികയെ അടിസ്ഥാനമാക്കി, ജൂണിൽ 1.5 പോയിൻ്റിൻ്റെ വർദ്ധനവ് ഉണ്ടായതായിട്ടാണ് റിപ്പോർട്ട്.  ഇതിൻ്റെ അടിസ്ഥാനത്തിൽ 2024 ജൂലൈയിലെ ഡിഎ വർദ്ധനവ് 3/4 ശതമാനമാണ് പ്രതീക്ഷിക്കുന്നത്

6/13

ക്ഷാമബത്ത 3% വർധിപ്പിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മൊത്തം ക്ഷാമബത്ത 53% ആയി ഉയരും. ഇത് 4% ഉയർന്നാൽ, DA, DR 54% ആയി ഉയരും. എന്തായാലും ഇത്തവണ മികച്ച നല്ലൊരു ശമ്പള വർധനയാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്

7/13

സെപ്തംബർ 25ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ DA വർധനവ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ 25 ന് മന്ത്രിസഭായോഗം നടക്കുന്നതിനാൽ അന്നുതന്നെ ഡിഎ വർദ്ധനവ് സർക്കാർ പ്രഖ്യാപിക്കും

8/13

സാധാരണ ജനുവരിയിലെ DA വർദ്ധന മാർച്ചിലും ജൂലൈയിലെ ഡിഎ വർദ്ധനവ് ഒക്ടോബറിലുമാണ് പ്രഖ്യാപിക്കുന്നത്.  അത് ഇത്തവണ സെപ്റ്റംബറിൽ   നടത്തുമെന്ന് കേട്ടതോടെ ജീവനക്കാർ കൂടുതൽ സന്തോഷത്തിലാണ്

9/13

ഇത്തവണ അലവൻസ് 3% കൂട്ടിയാൽ ജീവനക്കാർക്ക് നല്ല ശമ്പള വർദ്ധനവ് ലഭിക്കും. അതായത് ഒരു കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെന്ന് ജൂലൈയിലെ റിവിഷനുശേഷം, 3% ഡിഎ വർദ്ധനവിൽ അദ്ദേഹത്തിൻ്റെ മാസ ശമ്പളത്തിൽ 540 രൂപ വർദ്ധിപ്പിക്കും. ഈ വർദ്ധനവ് ജീവനക്കാരന് പ്രതിവർഷം 6,480 രൂപയുടെ അധിക വരുമാനം നൽകും

10/13
ഇനി 56,900 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ഡിഎ വർദ്ധന പ്രതിമാസ ശമ്പളം 1,707 രൂപയും വാർഷിക ശമ്പളം 20,484 രൂപയും വർദ്ധിക്കും.
11/13

ഡിഎ വർദ്ധനവ് സെപ്റ്റംബറിൽ ലഭ്യമാകുകയാണെങ്കിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2024 ഒക്ടോബറിലെ ശമ്പള/പെൻഷനിൽ ഈ വർദ്ധനവ് ഉണ്ടാകും. ഇതോടൊപ്പം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ഡിഎ കുടിശ്ശികയും ഇവർക്ക് ലഭിക്കും

12/13

നേരത്തെ അതായത് ജനുവരിയിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചിരുന്നു. അതിനുശേഷം ജീവനക്കാരുടെ DA/DR  50% ആയി ഉയർന്നിരുന്നു

13/13

ഇതിനിടയിൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനെ സംബന്ധിച്ച് വാർത്തകൾ വരുന്നുണ്ടെങ്കിലും അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.  ഇത്  2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന





Read More