PHOTOS

7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മറ്റൊരു Good News ഇന്ന് ലഭിക്കും..!

est news today: ഏതാനും ആഴ്ചകൾക്ക് മുമ്പ് കേന്ദ്ര സർക്കാർ തങ്ങളുടെ എല്ലാ കേന്ദ്ര ജീവനക്കാർക്കും 'Disability Compensation ന...

Advertisement
1/5
ആദ്യം Disability Compensation ആനുകൂല്യം
ആദ്യം Disability Compensation ആനുകൂല്യം

Disability Compensation ന്റെ പ്രത്യേക ആനുകൂല്യം CRPF, BSF, CISF മറ്റ് കേന്ദ്ര സായുധ പോലീസ് സേന (CAPF) ഉദ്യോഗസ്ഥർക്ക് ആയിരിക്കും ലഭിക്കുന്നത്.  കാരണം അവരുടെ പ്രവർത്തന മേഖലയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സാധാരണയായി വൈകല്യങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ പദ്ധതി അവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.

2/5
CAPF ആരോഗ്യ പരിരക്ഷാ പദ്ധതി ഇന്ന് പ്രഖ്യാപിക്കും
CAPF ആരോഗ്യ പരിരക്ഷാ പദ്ധതി ഇന്ന് പ്രഖ്യാപിക്കും

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇന്ന് ഒരു സമ്മാനം കൂടി നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ആയുഷ്മാൻ സി‌എ‌പി‌എഫ് ആരോഗ്യ പരിരക്ഷാ പദ്ധതി (Ayushman CAPF healthcare scheme)സർക്കാർ ഇന്ന് ആരംഭിക്കും. ഈ പദ്ധതി അസമിൽ ആണ് ഇന്ന് ആരംഭിക്കുന്നത്.  ഇത് കേന്ദ്ര അർദ്ധസൈനിക വിഭാഗത്തിന് (central paramilitary force personnel)വലിയ ആശ്വാസം നൽകും.

3/5
ആഭ്യന്തരമന്ത്രി അമിത് ഷാ ആരോഗ്യ കാർഡ് കൈമാറും
ആഭ്യന്തരമന്ത്രി അമിത് ഷാ ആരോഗ്യ കാർഡ് കൈമാറും

ആഭ്യന്തരമന്ത്രി അമിത് ഷാ (Home Minister Amit Shah) ഇന്ന് ആദ്യത്തെ ആയുഷ്മാൻ ഹെൽത്ത് കാർഡ് ഒരു ചീഫ്, സബ് ഓഫീസർ, ജവാൻ എന്നിവർക്ക് കൈമാറും അവർ CAPFs ന്റെ CRPF, BSF, CISF, ITBP, SSB എന്നിവിടങ്ങളിൽ നിന്നുള്ളവർ ആയിരിക്കും. ഇതിനുപുറമെ NSG, അസം റൈഫിൾസ് എന്നിവയിലുള്ളവർക്കും ഈ ആരോഗ്യ കാർഡുകൾ ലഭിക്കും.

4/5
ആരോഗ്യ കാർഡുകൾ ഗുണഭോക്താക്കൾക്ക് കൈമാറും
ആരോഗ്യ കാർഡുകൾ ഗുണഭോക്താക്കൾക്ക് കൈമാറും

ആയുഷ്മാൻ സി‌എ‌പി‌എഫ് ആരോഗ്യ പദ്ധതി ആഭ്യന്തരമന്ത്രി അമിത് ഷാ ഗുവാഹത്തിയിൽ ജനുവരി 23 ന് ആരംഭിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് അറിയിച്ചു. പദ്ധതിയെക്കുറിച്ച് ഒരു അവതരണം നൽകും, ഈ പരിപാടിയിൽ ആരോഗ്യ കാർഡുകൾ നൽകുന്നവരെയും വിളിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 സെപ്റ്റംബറിൽ

ആയുഷ്മാൻ ഭാരത് ജൻ ആരോഗ്യ യോജന (Ayushman Bharat Pradhan Mantri Jan Arogya Yojana, AB PM-JAY) സമാരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ആരോഗ്യ പദ്ധതി എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

5/5
പദ്ധതിയുടെ പ്രയോജനം 53 കോടി ആളുകൾക്ക് ലഭിക്കും
പദ്ധതിയുടെ പ്രയോജനം 53 കോടി ആളുകൾക്ക്  ലഭിക്കും

ഈ പദ്ധതി പ്രകാരം പ്രതിവർഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ ആരോഗ്യ പരിരക്ഷയുണ്ട്. ഇത് 10.74 കോടി ദരിദ്ര കുടുംബങ്ങൾക്കും (ഏകദേശം 53 കോടി ആളുകൾക്ക്) പ്രയോജനം ചെയ്യുന്നു. ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് ആവശ്യമുള്ള സമയത്ത് പണരഹിതവും കടലാസില്ലാത്തതുമായ സൗകര്യങ്ങൾ ലഭിക്കും.





Read More