Home> NRI
Advertisement

സൗദിയില്‍ റംസാനിലെ പ്രവൃത്തി സമയം ആറു മണിക്കൂറാക്കി

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റംസാനിലെ പ്രവൃത്തി സമയം ആറു മണിക്കൂറായിരിക്കുമെന്നും തൊഴിലാളികളെ കൂടതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സൗദിയില്‍ റംസാനിലെ പ്രവൃത്തി സമയം ആറു മണിക്കൂറാക്കി

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റംസാനിലെ പ്രവൃത്തി സമയം ആറു മണിക്കൂറായിരിക്കുമെന്നും തൊഴിലാളികളെ കൂടതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

സ്വകാര്യ മേഖലയില്‍ ആറു മണിക്കൂറും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് മണിക്കൂറുമാണ് റമദാനില്‍ പ്രവൃത്തി സമയമെന്നും ഇത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു. 

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെയാണ് പ്രവൃത്തി സമയം. സ്വകാര്യ മേഖലയിലുളള സ്ഥാപനങ്ങള്‍ പ്രവൃത്തി സമയം കര്‍ശനമായി പാലിക്കണം. 

സ്വകാര്യ മേഖലയില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ തൊഴിലാളികള്‍ ലേബര്‍ ഓഫീസുകളില്‍ പരാതി നല്‍കണം. തൊഴില്‍ മന്ത്രാലയത്തിന്‍റെ ടോള്‍ ഫ്രീ നമ്പരിലും പരാതി അറിയിക്കാന്‍ സൗകര്യം ഉണ്ട്. അടുത്ത മാസം 7 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഈദുല്‍ ഫിത്തര്‍ അവധി ആരംഭിക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

 

Read More