Home> NRI
Advertisement

UAE: അനുവാദമില്ലാതെ ഫോട്ടോ പ്രദർശിപ്പിച്ച സ്റ്റുഡിയോ ഉടമക്കെതിരെ പരാതിയുമായി യുവതി

UAE: അറബ് വംശജനായ സ്റ്റുഡിയോ ഉടമയ്‌ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. കേസ് പരിഗണിച്ച കോടതി സ്റ്റുഡിയോ ഉടമയ്ക്ക് പിഴ വിധിച്ചുവെങ്കിലും സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി യുവാവ് അപ്പീല്‍ നല്‍ക്കുകയായിരുന്നു.

UAE: അനുവാദമില്ലാതെ ഫോട്ടോ പ്രദർശിപ്പിച്ച സ്റ്റുഡിയോ ഉടമക്കെതിരെ പരാതിയുമായി യുവതി

ഷാര്‍ജ: അനുവാദമില്ലാതെ ഫോട്ടോ സ്റ്റുഡിയോയിലും സോഷ്യല്‍ മീഡിയയിലും പ്രദര്‍ശിപ്പിച്ച സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ അറബ് സ്ത്രീ പരാതി നല്‍കി. അറബ് വംശജനായ സ്റ്റുഡിയോ ഉടമയ്‌ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. കേസ് ഷാര്‍ജ മിസ്ഡിമീനര്‍ കോടതി പരിഗണിച്ചു.  ഇയാൾ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും തന്റെ അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചെന്നും കടയുടെ മുമ്പിലും തന്റെ ചിത്രം പ്രദര്‍ശിപ്പിച്ചെന്നും യുവതി ആരോപിച്ചിരുന്നു. 2017 ലാണ് യുവതി ഇയാളുടെ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ പോയത്. പിന്നീടാണ് യുവതി അറിയുന്നത് സ്റ്റുഡിയോയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തന്റെ ചിത്രം ഉപയോഗിക്കുന്നുവെന്ന്. തുടർന്ന് യുവതി പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. 

Also Read: Saudi Weather Report: സൗദിയിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

കേസ് പരിഗണിച്ച കോടതി സ്റ്റുഡിയോ ഉടമയ്ക്ക് 20,000 ദിര്‍ഹം പിഴ വിധിച്ചുവെങ്കിലും സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി യുവാവ് അപ്പീല്‍ നല്‍കി. തുടര്‍ന്ന് അപ്പീല്‍ കോടതി, ക്രിമില്‍ കോടതിയോട് പിഴ വിധിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ നിർദ്ദേശിക്കുകയിരുന്നു. 

Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

 

Saudi Rain Alert: സൗദിയിലെ ജിദ്ദയില്‍ ശക്തമായ മഴയെ തുടര്‍ന്ന് അണ്ടര്‍പാസുകള്‍ അടച്ചു

ശക്തമായ മഴയെ തുടര്‍ന്ന് സൗദിയിലെ ജിദ്ദയില്‍ അണ്ടര്‍പാസുകള്‍ അടച്ചു. യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മക്ക ഗവര്‍ണറേറ്റ് ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. അല്‍സലാം, അല്‍സാരിയ, അല്‍അന്ദുലുസ്, കിങ് അബ്ദുല്ല എന്നീ റോഡില്‍ നിന്നും മദീന റോഡിലേക്ക് തിരിയുന്ന ഭാഗം, കിങ് അബ്ദുല്ല റോഡില്‍ നിന്ന് കിങ് ഫഹദ് റോഡിലേക്ക് തിരിയുന്ന ഭാഗം, അമീര്‍ മാജിദ് റോഡും ഫലസ്ഥീന്‍ റോഡും ബന്ധിക്കുന്ന ഭാഗം എന്നിവിടങ്ങളിലെ അണ്ടര്‍പാസുകൾ അടച്ചു.

Also Read: Saturn Transit 2023: ശനി കുംഭ രാശിയിലേക്ക് പ്രവേശിക്കുമ്പോൾ സൂക്ഷിക്കേണ്ടത് ഈ 3 രാശിക്കാർ!

മഴ തീരുന്നത് വരെ വീടുകളില്‍ തുടരണമെന്നും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കൂടാതെ ഇന്നത്തെ വിമാന യാത്രക്കാര്‍ അതാത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം വീണ്ടും പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പോകാവൂവെന്നും ജിദ്ദ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More