Home> NRI
Advertisement

സൗദിയില്‍ തൊഴിലാളികളുടെ സമ്മദമില്ലാതെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കുന്നത് നിയമ വിരുദ്ധം

തൊഴിലാളിയുടെ സമ്മദമില്ലാതെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമാണെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബ ഖൈല്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ തൊഴിലാളി അവശ്യപ്പെടുകയാണെങ്കില്‍ തൊഴിലുടമയോട് അറബിയിലും തൊഴിലാളിയുടെ ഭാഷയിലും കരാര്‍ എഴുതി ഒപ്പിടണമെന്നാണ് വ്യവസ്ഥ.

സൗദിയില്‍ തൊഴിലാളികളുടെ സമ്മദമില്ലാതെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കുന്നത് നിയമ വിരുദ്ധം

ജിദ്ദ: തൊഴിലാളിയുടെ സമ്മദമില്ലാതെ പാസ്‌പോര്‍ട്ട്  തൊഴിലുടമ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമാണെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബ ഖൈല്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ തൊഴിലാളി അവശ്യപ്പെടുകയാണെങ്കില്‍  തൊഴിലുടമയോട്  അറബിയിലും തൊഴിലാളിയുടെ ഭാഷയിലും കരാര്‍ എഴുതി ഒപ്പിടണമെന്നാണ് വ്യവസ്ഥ.

തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് നിയമാനുസൃതമായി സൂക്ഷിക്കുന്നതിന് തൊഴിലാളികളും തൊഴിലുടമക്കുമിടയില്‍ തൊഴിലുടമ നിര്‍ബന്ധമായും കരാറുണ്ടാക്കണം. ഇല്ലാത്ത പക്ഷം പാസ്‌പോര്‍ട്ട് സൂക്ഷിക്കല്‍ നിയമവിരുദ്ധമാകുകയും 2000 റിയാല്‍ വരെ ഇതിനു തൊഴില്‍ വ്യവസ്ഥ ശിക്ഷ കണക്കാക്കിയിട്ടുണ്ടെന്നും തൊഴില്‍ മന്ത്രാലയ വക്താവ് പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

Read More