Home> NRI
Advertisement

വിസ്താരയും ഖത്തര്‍ എയര്‍വേയ്‌സും തമ്മില്‍ പുതിയ കരാര്‍ ഒപ്പുവെച്ചു

ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താരയും ഖത്തര്‍ എയര്‍വേയ്‌സും തമ്മില്‍ ഒരു പുതിയ കരാര്‍ ഒപ്പുവെച്ചു. പുതിയ കരാര്‍ പ്രകാരം ഒറ്റ ടിക്കറ്റ് ഉപയോഗിച്ച് ഖത്തര്‍ എയര്‍വേയ്‌സിന്‍റെ യാത്രക്കാര്‍ക്ക് ദോഹ വഴി ഇന്ത്യന്‍ നഗരങ്ങളില്‍ യാത്ര ചെയ്യാം. അതുപോലെ വിസ്താരയുടെ യാത്രക്കാര്‍ക്ക് ഇന്ത്യയില്‍നിന്ന് ദോഹ വഴി ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സിലും യാത്ര ചെയ്യാം.

വിസ്താരയും ഖത്തര്‍ എയര്‍വേയ്‌സും തമ്മില്‍ പുതിയ കരാര്‍ ഒപ്പുവെച്ചു

ദോഹ: ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താരയും ഖത്തര്‍ എയര്‍വേയ്‌സും തമ്മില്‍ ഒരു പുതിയ കരാര്‍ ഒപ്പുവെച്ചു. പുതിയ കരാര്‍ പ്രകാരം ഒറ്റ ടിക്കറ്റ് ഉപയോഗിച്ച് ഖത്തര്‍ എയര്‍വേയ്‌സിന്‍റെ യാത്രക്കാര്‍ക്ക് ദോഹ വഴി ഇന്ത്യന്‍ നഗരങ്ങളില്‍ യാത്ര ചെയ്യാം. അതുപോലെ വിസ്താരയുടെ യാത്രക്കാര്‍ക്ക് ഇന്ത്യയില്‍നിന്ന് ദോഹ വഴി ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സിലും യാത്ര ചെയ്യാം.

ഇന്ത്യന്‍ വ്യോമ വിപണി വളരെ പ്രധാനപ്പെട്ടതാണെന്നും ദോഹയില്‍നിന്ന് പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ നൂറിലധികം ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നതെന്നും ഖത്തര്‍ എയര്‍വേയ്‌സിന്‍റെ സി.ഇ.ഒ. അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. പുതിയ പങ്കാളിത്തം ഇന്ത്യയില്‍ ഖത്തര്‍ എയര്‍വേയ്‌സിന്‍റെ സാന്നിധ്യം ശക്തമാക്കുമെന്നും തങ്ങളുടെ പ്രതിജ്ഞാബദ്ധതയെ കൂടുതല്‍ ബലപ്പെടുത്തുമെന്നും അല്‍ ബേക്കര്‍ പറഞ്ഞു. മാത്രമല്ല, സേവന ശൃംഖല വിപുലീകരിക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സേവനങ്ങളും ലഭിക്കും.

ഖത്തര്‍ എയര്‍വേയ്‌സിന്‍റെ യാത്രക്കാര്‍ക്ക് വിസ്താരയ്‌ക്കൊപ്പം സൗകര്യപ്രദമായി വിമാനയാത്ര ആസ്വദിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫീ തെയ്ക് യിയോ പറഞ്ഞു. ആഭ്യന്തര സര്‍വീസുകളില്‍ പ്രീമിയം എക്കോണമി ക്ലാസ് അവതരിപ്പിച്ച ഇന്ത്യയിലെ ഏക സര്‍വീസാണ് വിസ്താര.  ടാറ്റയും സിങ്കപ്പൂര്‍ എയര്‍ലൈനും ചേര്‍ന്ന് 2015-ല്‍ തുടക്കമിട്ട ഇന്ത്യന്‍ ആഭ്യന്തര വിമാന കമ്പനിയാണ് വിസ്താര.  ഖത്തര്‍ എയര്‍വേയ്‌സും വിസ്താരയും തമ്മിലുള്ള പങ്കാളിത്ത കരാറിലൂടെ രാജ്യത്തെ ഏഴ് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് റിപ്പോര്‍ട്ട്‌. വിസ്താരയുമായി കരാര്‍ ഒപ്പുവെച്ചതോടെ ഇന്ത്യയില്‍ സ്വന്തമായി ആഭ്യന്തര വിമാന കമ്പനിയെന്ന ഖത്തര്‍ എയര്‍വേയ്‌സിന്‍റെ പദ്ധതി ഉടന്‍ ഉണ്ടാകില്ല.

Read More