Home> NRI
Advertisement

UAE News: 32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്ത് യുഎഇ

Dubai News: ലൈസൻസ് യുഎഇ സാമ്പത്തിക മന്ത്രാലയമാണ് സസ്പെന്‍ഡ് ചെയ്തത്. ഈ വര്‍ഷം ജൂലൈ 24 മുതല്‍ ഒക്ടോബര്‍ 24 വരെയുള്ള മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് പിന്‍വലിച്ചത്.

UAE News: 32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്ത് യുഎഇ

ദുബൈ: കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമം പാലിക്കാത്ത 32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് യുഎഇയില്‍ താല്‍ക്കാലികമായി തടഞ്ഞുവെച്ചതായി റിപ്പോർട്ട്. 

Also Read: വൻതോതിൽ പുകയില ഉല്‍പ്പന്നങ്ങൾ ഒമാനിൽ പിടികൂടി

ലൈസൻസ് യുഎഇ സാമ്പത്തിക മന്ത്രാലയമാണ് സസ്പെന്‍ഡ് ചെയ്തത്.  ഈ വര്‍ഷം ജൂലൈ 24 മുതല്‍ ഒക്ടോബര്‍ 24 വരെയുള്ള മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് പിന്‍വലിച്ചത്.  ഇത് നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആകെ സ്വര്‍ണ ശുദ്ധീകരണ ശാലകളുടെ 5 ശതമാനം വരുമെന്നാണ് സാമ്പത്തിക മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചത്‌.  

Also Read: മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം; യൂട്യൂബർ ചെകുത്താൻ അറസ്റ്റിൽ

ഓരോ ശുദ്ധീകരണശാലയിലുമായി എട്ട് നിയമലംഘനങ്ങള്‍ വീതം ആകെ 256 നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. സ്വ​ർ​ണം, ര​ത്ന​ക്ക​ല്ലു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, വി​പ​ണ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളി​ൽ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ളി​ൽ​ നി​യ​മ​ലം​ഘ​നം ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ഈ ന​ട​പ​ടി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Read More