Home> NRI
Advertisement

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി യുഎഇ; പ്രവാസികൾക്ക് തിരിച്ചടി

ജൂൺ 14 വരെയാണ് വിലക്ക് നീട്ടിയത്. 14 ദിവസത്തോളം ഇന്ത്യയിൽ തങ്ങിയിട്ടുള്ളവർക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാനാകില്ലെന്ന് അറിയിപ്പിൽ വ്യക്കമാക്കുന്നു

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി യുഎഇ; പ്രവാസികൾക്ക് തിരിച്ചടി

ദുബയ്: ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് (Travel Ban) നീട്ടി യുഎഇ. ജൂൺ 14 വരെയാണ് വിലക്ക് നീട്ടിയത്. 14 ദിവസത്തോളം ഇന്ത്യയിൽ തങ്ങിയിട്ടുള്ളവർക്ക് യുഎഇയിലേക്ക് (UAE) യാത്ര ചെയ്യാനാകില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

14 ദിവസത്തോളം ഇന്ത്യയിൽ തങ്ങിയവർക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നും യുഎഇയിലേക്ക് യാത്രചെയ്യാനും ആകില്ല. ഇന്ത്യയിൽ കൊവിഡ് (Covid) വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും നിയന്ത്രണം (Restrictions) ഏർപ്പെടുത്തിയത്.

ALSO READ: കുട്ടികള്‍ക്ക് ഇനി ഫൈസര്‍ വാക്‌സിന്‍ നല്‍കാം, അനുമതി നല്‍കി UAE

യുഎഇ സ്വദേശികൾക്കും യുഎഇയിലെ ​ഗോൾഡൻ വിസയുള്ളവർക്കും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോ​ഗസ്ഥർക്കുമാണ് ഇതിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. ഈ വിഭാ​ഗങ്ങളിൽ ഉൾപ്പെടുന്നവർ കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങളുടെ നിരോധം കാനഡയും ദീർഘിപ്പിച്ചിരുന്നു. ഒരു മാസമായാണ് കാനഡ യാത്രാവിലക്ക് നീട്ടിയത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാനിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 21 വരെയാണ് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനാണ് യാത്രാവിലക്ക് നീട്ടിയത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More