Home> NRI
Advertisement

International Nurses Day: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി യുഎഇ നഴ്‌സുമാർ

നഴ്സിംഗ് യൂണിഫോമിൽ 1600 പേർ ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒന്നിച്ചതിലൂടെ സൃഷ്ടിച്ചത് പുതിയ ലോക റെക്കോർഡ്. ഇന്ത്യയിലെയും ഒമാനിലെയും നഴ്സുമാർക്കൊപ്പം യുഎഇയിലെ 1600 നഴ്‌സുമാർ ഫ്ലോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞയെടുത്തതിലൂടെ പിറന്നതും പുതിയ റെക്കോർഡ്

International Nurses Day: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി യുഎഇ നഴ്‌സുമാർ

അബുദാബി: അന്താരാഷ്ട്ര നഴ്‌സസ് ദിനം അവിസ്മരണീയമാക്കി മിഡിൽ ഈസ്റ്റിലെയും ഇന്ത്യയിലെയും നഴ്‌സുമാർ അണിനിരന്ന രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ. ഏതാനും വർഷങ്ങൾക്ക് മുൻപ് ഗിന്നസ് ബുക്കിൽ  ഇടം നേടിയ റെക്കോർഡുകൾ തിരുത്തിക്കുറിക്കാൻ വ്യാഴാഴ്ച അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒത്തുകൂടിയ നഴ്‌സുമാർക്ക് സാധിച്ചു. മഹാമാരിക്കാലത്തുടനീളം മുന്നണിയിൽ പ്രവർത്തിച്ച നഴ്‌സുമാരെ ആദരിക്കാൻ വിപിഎസ് ഹെൽത്ത് കെയറാണ് ഗിന്നസ് റെക്കോർഡ് നേട്ടത്തിനുള്ള അപൂർവ വേദിയൊരുക്കിയത്. 

fallbacks

യൂണിഫോമിൽ ഏറ്റവും കൂടുതൽ നഴ്‌സുമാർ ഒരു സ്ഥലത്ത് ഒത്തുകൂടിയതിന്റെ റെക്കോർഡ് രാവിലെ ഒൻപത് മണിയോടെയാണ് നഴ്‌സുമാർ സ്വന്തമാക്കിയത്. വിപിഎസ് ഹെൽത്ത്‌കെയറിന്റെ അബുദാബി, അൽഐൻ, ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള നഴ്‌സുമാർ പുലർച്ചെതന്നെ ഗിന്നസ് റെക്കോർഡ് വേദിയിലെത്തിയിരുന്നു. ബുർജീൽ മെഡിക്കൽ സിറ്റിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിക്ക് അകത്തും പുറത്തുമായാണ് നഴ്‌സുമാർ അണിനിരന്നത്. ഗിന്നസ് ഒഫീഷ്യലുകളുടെയും സ്വന്തന്ത്ര നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരുന്നു റെക്കോർഡ് സംഗമം. മഹാമാരിക്കെതിരായ മുന്നണിയിലെ  പോരാട്ടത്തിനിടെ ജീവൻ നഷ്ടമായ ബുർജീൽ നഴ്സ് ലെസ്‌ലി ഒറീൻ ഒക്കാമ്പോയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള  പ്രാർത്ഥനയോടെയാണ് സംഗമം തുടങ്ങിയത്.

fallbacks

691 നഴ്‌സുമാർ ഒരു വേദിയിൽ യൂണിഫോമിൽ ഒത്തുചേർന്ന റെക്കോർഡാണ് 1600 പേരുടെ ഒത്തുചേരലിലൂടെ തിരുത്തപ്പെട്ടത്. നഴ്‌സുമാരുടെ പ്രത്യേക ദിനത്തിൽ തന്നെ അവർ  പുതിയ റെക്കോർഡ് എഴുതി ചേർത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് റെക്കോർഡ് പ്രഖ്യാപിച്ചു കൊണ്ട് ഗിന്നസ് പ്രതിനിധി കന്സി എൽ ഡെഫ്‌റാവി  പറഞ്ഞു. നഴ്സുമാരുടെ നിസ്വാർത്ഥ സേവനങ്ങളെ സമൂഹം വ്യത്യസ്തമായി ആദരിക്കുന്നതിന് ഉദാഹരണമാണ് ഈ അംഗീകാരമെന്നും കൻസി കൂട്ടിച്ചേർത്തു. 

ബുർജീൽ മെഡിക്കൽ സിറ്റിയിലെത്തിയ 1600 നഴ്‌സുമാർ നഴ്‌സിംഗ് തൊഴിലിന്റെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായെടുത്ത ഫ്ലോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞയാണ് വേദിയിൽ പിറന്ന രണ്ടാമത്തെ ഗിന്നസ് റെക്കോർഡ്. എറ്റവും  കൂടുതൽ പേർ  ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞ എന്ന റെക്കോർഡാണിത്‌.

fallbacks

പുതിയ റെക്കോർഡ് പ്രഖ്യാപനത്തെ നഴ്‌സുമാർ കയ്യടികളോടെയും ആർപ്പുവിളികളോടെയുമാണ് വരവേറ്റത്. കരിയറിലെ ഏറ്റവും അവിസ്മരണീയമായ അന്താരാഷ്ട്ര നഴ്‌സസ് ദിന ആഘോഷങ്ങളിൽ ഒന്നാണിതെന്ന് വിപിഎസ് ഹെൽത്ത്‌കെയറിലെ ചീഫ് നഴ്‌സിംഗ് ഓഫീസർ റാണി എൽസ ഉമ്മൻ പറഞ്ഞു.  "22 വർഷത്തെ നഴ്‌സിംഗ് ജീവിതത്തിനിടെ നഴ്‌സുമാർക്ക് വേണ്ടിയുള്ള നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ  അന്താരാഷ്‌ട്ര നഴ്‌സസ് ദിനം പോലെയുള്ള ഒരു സുപ്രധാന ദിവസത്തിൽ  ഒത്തൊരുമിച്ചു റെക്കോർഡ് നേട്ടം കൈവരിക്കാൻ ആയതിൽ ഏറെ സന്തോഷമുണ്ട്."

നഴ്‌സുമാർ ലോകത്തിന് നൽകുന്ന അമൂല്യമായ സംഭാവനകൾക്കുള്ള ആദരമാണ് ചടങ്ങെന്ന് 
വിപിഎസ് ഹെൽത്ത്കെയർ ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ഒമ്രാൻ അൽ ഖൂരി പറഞ്ഞു. 

fallbacks

കോവിഡ് -19 നെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള നഴ്‌സുമാരിൽ പലർക്കും രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്രയും വലിയ സംഗമത്തിൽ പങ്കെടുത്തത് പുതിയ അനുഭവമായി. 

“മഹാമാരി കാരണം ജോലിക്കിടെ ഏറെ വെല്ലുവിളികൾ നേരിട്ട സമയമാണ് കടന്നുപോകുന്നത് . ഈ പശ്ചാത്തലത്തിൽ നിരവധി സഹപ്രവർത്തകരെയും സഹ നഴ്സുമാരെയും ഒരു വേദിയിൽ കണ്ടത്  സന്തോഷകരമായ ഒത്തുചേരലായി. നഴ്‌സിംഗ് സേവനത്തിന്റെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഫ്ലോറൻസ് നൈറ്റിംഗൾ പ്രതിജ്ഞ ഒറ്റക്കെട്ടായി ഏറ്റുചൊല്ലിയത്  പ്രത്യേക അനുഭൂതിയും,” ബുർജീൽ മെഡിക്കൽ സിറ്റിയിലെ ഇൻപേഷ്യന്റ് നഴ്‌സ് കെവിൻ ബയാൻ പറഞ്ഞു.

fallbacks

Read More