Home> NRI
Advertisement

UAE Amnesty: താമസവിസാ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; രണ്ടുമാസത്തെ ഇളവ് പ്രഖ്യാപിച്ച് യുഎഇ

UAE Visa: ഇക്കാലയളവിൽ താമസവിസാ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് തിരിച്ചുപോവുകയോ അല്ലെങ്കിൽ രേഖകൾ നിയമപരമാക്കുകയോ ചെയ്യാവുന്നതാണ്.

UAE Amnesty: താമസവിസാ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; രണ്ടുമാസത്തെ ഇളവ് പ്രഖ്യാപിച്ച് യുഎഇ

അബുദാബി: യുഎഇയിൽ താമസവിസാ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസ വാർത്ത ലഭിച്ചിരിക്കുകയാണ്. അതേ രണ്ടുമാസത്തെ ഇളവാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവർക്ക് സഹായവുമായി പ്രവാസി സംഘടന രംഗത്ത്

സെപ്റ്റംബർ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവിൽ താമസവിസാ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് തിരിച്ചുപോവുകയോ അല്ലെങ്കിൽ രേഖകൾ നിയമപരമാക്കുകയോ ചെയ്യാവുന്നതാണ്.  ഇതിലൂടെ നിയമംലംഘിച്ച് കഴിയുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്നനിരക്കിൽ ഒടുക്കേണ്ട പിഴയാണ് ഒഴിവായിക്കിട്ടുന്നത്.

Also Read: 50 വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഇവർ ഇനി രാജാവിനെപ്പോലെ വാഴും

ദുബായ് അവീറിലെ ജനറൽ അഡ്മിനിസ്ട്രേഷൻ സെന്റർ വഴിയോ മറ്റിടങ്ങളിലെ ആമർസെന്റർ അടക്കമുള്ള സേവന കേന്ദ്രങ്ങൾ വഴിയോയാണ് ഇളവിന് അപേക്ഷിക്കേണ്ടതെന്നാണ് റിപ്പോർട്ട്. പാസ്‌പോർട്ടിന്റെ പകർപ്പും അനധികൃതമായി രാജ്യത്ത് തുടരാനിടയായ സാഹചര്യം വ്യക്തമാക്കുന്ന കത്തും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.  ഇനി മറ്റ് രേഖകളുണ്ടെങ്കിൽ അതും നൽകാം. സേവനകേന്ദ്രത്തിൽ സർവീസ് ഫീസ് മാത്രം നൽകിയാൽ മതിയാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More