Home> NRI
Advertisement

ദുബായിലെ പള്ളികളിൽ സുരക്ഷ കർശനമാക്കി

വിശുദ്ധവാരത്തോടനുബന്ധിച്ച് ക്രിസ്ത്യൻ ദേവാലയങ്ങളില്‍ സുരക്ഷ ശക്തമാക്കി ദുബായ്.

ദുബായിലെ പള്ളികളിൽ സുരക്ഷ കർശനമാക്കി

ദുബായ്: വിശുദ്ധവാരത്തോടനുബന്ധിച്ച് ക്രിസ്ത്യൻ ദേവാലയങ്ങളില്‍ സുരക്ഷ ശക്തമാക്കി ദുബായ്. 

പെസഹ വ്യാഴം മുതൽ ഏപ്രിൽ ഒന്ന് ഈസ്റ്റർ ദിനം വരെ പള്ളികളിൽ വലിയ ബാഗുകളുമായി എത്തരുതെന്ന് പോലീസ് പ്രത്യേക നിർദേശം നല്‍കിയിട്ടുണ്ട്. ബാഗുകളുമായി ആരെങ്കിലുമെത്തിയാൽ കർശന പരിശോധനകൾക്കു ശേഷമേ പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കകയുള്ളുവെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച ദുബായിലെ സെന്‍റ് മേരീസ് കത്തോലിക്ക പള്ളിയിൽ വിശ്വാസികൾ‌ കുർബാനയ്ക്കെത്തിയപ്പോഴാണ് പോലിസ് നിര്‍ദ്ദേശം അധികൃതർ അറിയിച്ചത്. 

ആഘോഷ വേളകളിലും ആൾത്തിരക്കുള്ള മറ്റ് ചടങ്ങുകളിലും ദുബായ് പോലീസ് ഇത്തരത്തിൽ സുരക്ഷ ശക്തമാക്കാറുണ്ട്.

 

 

Read More