Home> NRI
Advertisement

സൗദിവത്കരണം ഇനി ഷോപ്പിംഗ്‌ മാളുകളിലേയ്ക്കും

സൗദിവത്കരണം ഷോപ്പിംഗ് മാളുകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ നടപടിയായി.

സൗദിവത്കരണം ഇനി ഷോപ്പിംഗ്‌ മാളുകളിലേയ്ക്കും

ജിദ്ദ: സൗദിവത്കരണം ഷോപ്പിംഗ് മാളുകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ നടപടിയായി. 

സൗദിവത്കരണം ഊര്‍ജിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും മാള്‍ ഉടമകളുമായി പ്രത്യേകം കൂടിക്കാഴ്ച്ച നടത്താനും ജിദ്ദ ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ മാജിദ് രാജകുമാരന്‍ അധ്യക്ഷത വഹിച്ച സൗദിവത്കരണ കമ്മിറ്റി യോഗം തീരുമാനിച്ചതയാണ് റിപ്പോര്‍ട്ട്. 

ബിനാമി ബിസിനസ് പ്രവണത ഒഴിവാക്കാനും കൂടുതല്‍ സൗദി യുവതീ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ജിദ്ദ ഗവര്‍ണര്‍ അവകാശപ്പെട്ടു. ഷോപ്പിംഗ് മാളുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍ ആഗ്രഹിക്കുന്ന സൗദി യുവതീയുവാക്കളെ സ്വീകരിക്കുന്നതിന് ജിദ്ദയിലെ പ്രധാന ഷോപ്പിംഗ് മാളുകളില്‍ സൗദിവത്കരണ കമ്മിറ്റി ഓഫിസുകള്‍ തുറക്കും. 

മൂന്നു ഘട്ടമായി പുതുതായി 12 മേഖലകളില്‍ കൂടി സമ്പൂര്‍ണ സൗദിവത്കരണം നടപ്പാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സൗദിവത്കരണം നടപ്പാകുമ്പോള്‍ ജോലി നഷ്ടമാകുന്നത് ആയിരക്കണക്കിന്‌ പ്രവാസികള്‍ക്കാണ്. 
 

 

Read More