Home> NRI
Advertisement

സൗദി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ജയിലില്‍ കഴിയുന്നവരില്‍ ഇന്ത്യാക്കാരും

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ സേവന കേന്ദ്രങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച നിരവധി നഴ്‌സുമാര്‍ സൗദി ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്.

 സൗദി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ജയിലില്‍ കഴിയുന്നവരില്‍ ഇന്ത്യാക്കാരും

സൗദി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ സേവന കേന്ദ്രങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച നിരവധി നഴ്‌സുമാര്‍ സൗദി ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്.

ജയിലില്‍ കഴിയുന്ന നഴ്‌സുമാരില്‍ അധികവും ഫിലിപ്പീന്‍സ്, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള നഴ്‌സുമാരാണ്. അതേ സമയം ഇവരില്‍ നിരപരാധികളെന്ന് കണ്ടെത്തിയ നഴ്‌സുമാരെ തടവില്‍ നിന്നും വിട്ടയച്ചിട്ടുണ്ട്.

സൗദി സര്‍ക്കാരിനു കീഴിലുള്ള ആരോഗൃ മേഖലയില്‍ ജോലിക്കു പ്രവേശിക്കുവാന്‍ നിശ്ചിത കാലത്തെ പരിശീലനം ആവശ്യമാണ്. പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും രേഖകള്‍ ഹാജരാക്കുകയും വേണം. പലപ്പോഴും മറ്റ് വഴികളിലൂടെ രേഖകള്‍ കരസ്ഥമാക്കി സമര്‍പ്പിച്ചവരാണ് ഒടുവില്‍ പിടിക്കപ്പെട്ടത്.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിക്കുകയും സമിതി സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
ഇന്തൃ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതില്‍ നിന്നാണ് വ്യാജന്‍മാരെ കൂടുതലായി കണ്ടെത്തിയത്.  

 

Read More