Home> NRI
Advertisement

Saudi Arabia: സൗദിയിൽ കൊടുംചൂട്; ഈ ആഴ്ച ഉയർന്ന ചൂട് തുടരുമെന്ന് മുന്നറിയിപ്പ്

Saudi Arabia High Temperature: സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലും റിയാദിന്റെ ചില ഭാ​ഗങ്ങളിലും ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്.

Saudi Arabia: സൗദിയിൽ കൊടുംചൂട്; ഈ ആഴ്ച ഉയർന്ന ചൂട് തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിൽ ഒരാഴ്ച കടുത്ത ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത വെള്ളിയാഴ്ച വരെ കടുത്ത ചൂട് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലും റിയാദിന്റെ ചില ഭാ​ഗങ്ങളിലും ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്.

കിഴക്കൻ പ്രവിശ്യയിൽ ഉയർന്ന താപനില 46 ഡി​ഗ്രി സെൽഷ്യസ് മുതൽ 49 ഡി​ഗ്രി വരെയും റിയാദ് പ്രവിശ്യയിൽ ഉയർന്ന താപനില 44 ഡി​ഗ്രി സെൽഷ്യസ് മുതൽ 46 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് സൂചന. മക്ക, മദീന പ്രവിശ്യകളിൽ 42 ‍‍ഡി​ഗ്രി സെൽഷ്യസ് മുതൽ 45 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

അൽ അഹ്സയിലും ഷറൂറയിലും ഉയർന്ന താപനില 47 ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായും ദമാമിൽ ഉയർന്ന താപനില 46 ഡി​ഗ്രി സെൽഷ്യസിൽ എത്തിയതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടുത്ത ചൂടിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More