Home> NRI
Advertisement

ഒമാനില്‍ റംസാന്‍ മാസത്തിന്‍റെ ആദ്യ ദിനം മെയ് ആറ് ആയിരിക്കും

പരിശുദ്ധ മാസത്തെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും രാജ്യത്ത് പൂര്‍ത്തിയായി.

ഒമാനില്‍ റംസാന്‍ മാസത്തിന്‍റെ ആദ്യ ദിനം മെയ് ആറ് ആയിരിക്കും

ഒമാനില്‍ ഈ വര്‍ഷത്തെ റംസാന്‍ വ്രതാരംഭം ആരംഭിക്കുന്നത് മെയ് ആറ് തിങ്കളാഴ്‌ച ആയിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. പരിശുദ്ധ മാസത്തെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും രാജ്യത്ത് പൂര്‍ത്തിയായി.

ഒമാനിലെ ഏറ്റവും പുരാതനമായ നിസ്‍വ സൂഖിൽ നല്ല തിരക്കാണ്. ഒമാൻ മതകാര്യ മന്ത്രാലയം നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഈ മാസം അഞ്ചാം തിയതി ഞായറാഴ്ച സൂര്യാസ്തമയത്തിനു ശേഷം 30 മിനിറ്റോളം മാസപ്പിറവി കാണാൻ സാധിക്കും. 

അതിനാൽ തിങ്കളാഴ്ച മുതൽ റംസാൻ മാസം ആരംഭിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമാനിലെ ഏറ്റവും പുരാതനമായ നിസ്‌വ സൂഖിൽ കഴിഞ്ഞദിവസം രാവിലെ അഞ്ച് മണി മുതൽ തന്നെ നല്ല തിരക്കാണ് അനുഭവപെട്ടത്. 

പൊതുമേഖലാ സ്ഥാപനങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെയും, സ്വകാര്യ മേഖലയിൽ ഇസ്ലാം മത വിശ്വാസികൾക്ക് ആറു മണിക്കൂറും ആയി പ്രവൃത്തിസമയം നിജപ്പെടുത്തിക്കൊണ്ട് സർക്കാർ വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്. 

റംസാൻ മാസത്തിൽ ആവശ്യമാകുന്ന ഭക്ഷണവും മറ്റു  അവശ്യസാധനങ്ങളുടെയും ലഭ്യത വിപണിയിൽ ഉറപ്പാക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

Read More