Home> NRI
Advertisement

Rain Alert In Oman: ഒമാനിൽ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

Oman Rain: ബുറൈമി, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ, മസ്കത്ത്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Rain Alert In Oman: ഒമാനിൽ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

മസ്കറ്റ്: ഒമാനില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ 23 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 25 വ്യാഴാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.

Also Read: 180 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

മഴയ്ക്കൊപ്പം ഇടിയും, കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പിലൻഡ്‌. ബുറൈമി, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ, മസ്കത്ത്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Also Read: ബുധന്റെ രാശിമാറ്റത്തിലൂടെ ഡബിൾ രാജയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം, നിങ്ങളും ഉണ്ടോ?

ചൊ​വ്വാ​ഴ്ച ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഹി​റ, മ​സ്‌​ക​ത്ത്, ദാ​ഖി​ലി​യ, വ​ട​ക്ക്​-​തെ​ക്ക്​ ശ​ർ​ഖി​യ, മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 10മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ ​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്നും​ മു​ന്ന​റി​യി​പ്പുണ്ട്. മ​ണി​ക്കൂ​റി​ൽ 15 മു​ത​ൽ 35 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും കാ​റ്റു​​വീ​ശു​ക. ബു​ധ​നാ​ഴ്ച അ​ൽ​ഹ​ജ​ർ പ​ർ​വ്വ​ത നി​ര​ക​ളി​ലും അ​വ​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ഞ്ച്​​ മു​ത​ൽ 20 മി​ല്ലി​മീ​റ്റ​ർ ​വ​രെ മ​ഴ പെ​യ്​​തേ​ക്കുമെന്നും റിപ്പോർട്ടുണ്ട്.​

Also Read: 30 വർഷത്തിന് ശേഷം ശശ് മഹാപുരുഷ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

 

ഇ​ത്​ ഒ​മാ​ൻ ക​ട​ലി​​ന്‍റെ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചേ​ക്കും. വ്യാ​ഴാ​ഴ്ച വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി അ​ഞ്ച്​​ മു​ത​ൽ 15 മി​ല്ലി​മീ​റ്റ​ർ​ വരെ മ​ഴ​യും മ​ണി​ക്കൂ​റി​ൽ 15 മു​ത​ൽ 35 കീ.​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റും വീ​ശാൻ സാധ്യത പ്രവചിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More