Home> NRI
Advertisement

160 കോടി ഡോളറിന്‍റെ വികസനപ്രവര്‍ത്തനങ്ങളുമായി ഖത്തര്‍

എണ്ണ, പ്രകൃതി വാതക മേഖലയില്‍ വന്‍ വികസനപ്രവര്‍ത്തനങ്ങളുമായി ഖത്തര്‍.

 160 കോടി ഡോളറിന്‍റെ വികസനപ്രവര്‍ത്തനങ്ങളുമായി ഖത്തര്‍

ഖത്തര്‍: എണ്ണ, പ്രകൃതി വാതക മേഖലയില്‍ വന്‍ വികസനപ്രവര്‍ത്തനങ്ങളുമായി ഖത്തര്‍.

160 കോടി ഡോളറിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് വരും വര്‍ഷങ്ങളില്‍ ഖത്തര്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ മുഖ്യമായും ലക്ഷ്യമിടുന്നത് എണ്ണ, പ്രകൃതി വാതക മേഖലയിലാണ്.
ഇതില്‍ ഭൂരിഭാഗം പദ്ധതികള്‍ക്കുംവേണ്ട ഫണ്ട് വകയിരുത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ലോകകപ്പിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്ന ഖത്തറില്‍ വരും വര്‍ഷങ്ങളില്‍ നടപ്പാകാന്‍ പോകുന്നത് കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ്. ഇതില്‍ 31.7 ബില്യണ്‍ ചിലവ് പരുന്ന പദ്ധതികള്‍ക്ക് ടെന്‍ഡര്‍ കൊടുത്തു. 44 ബില്യണിന്‍റെ പദ്ധതികള്‍ രൂപരേഖയായി. 9.1 ബില്യണിന്‍റെ പദ്ധതികള്‍ പ്രാരംഭ ഘട്ടത്തിലാണ്. 

ഫണ്ട് വകയിരുത്തിയ പുതിയ പദ്ധതികളുടെ 55 ശതമാനവും എണ്ണ, പ്രകൃതി വാതക മേഖലയിലാണ്. പുതുതായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പദ്ധതികള്‍ - ബുല്‍ ഹനിന്‍ പുനരുദ്ധാരണ പദ്ധതികളുടെ ഒന്നാംഘട്ടത്തിന് 6.4 ബില്യണ്‍, നോര്‍ത്ത് ഫീല്‍ഡ് എണ്ണ വികസനപദ്ധതികള്‍ക്ക് 2 ബില്യണ്‍, ബര്‍സാന്‍ ഗ്യാസ് ഡെവലപ്‌മെന്‍ പദ്ധതികള്‍ക്ക് 700 മില്യണുമാണ് വകയിരുത്തിയിരിക്കുന്നത്. 

 

Read More