Home> NRI
Advertisement

ഖത്തറില്‍ ട്രാഫിക് നിയമം കര്‍ശനമാക്കുന്നു

ഖത്തറില്‍ ഇനിമുതല്‍ വാഹനനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതായി അധികൃതര്‍. സിഗ്നലുകളിലെ ജംഗ്ഷനുകളിലെ മഞ്ഞ കോളങ്ങള്‍ക്കുള്ളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് കൂടിയ സാഹചര്യത്തില്‍ അപകടങ്ങളും വളരെ കൂടുതലാണ്. ഇങ്ങനെയുള്ളവരെ പിടികൂടി 500 റിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു പുറമേ കൂടാതെ ഇങ്ങനെയുള്ളവര്‍ക്ക് മൂന്ന് പോയിന്റുകള്‍ പിഴയായി രേഖപ്പെടുത്തുകയും ചെയ്യും.

ഖത്തറില്‍ ട്രാഫിക് നിയമം കര്‍ശനമാക്കുന്നു

ദോഹ: ഖത്തറില്‍ ഇനിമുതല്‍ വാഹനനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതായി അധികൃതര്‍. സിഗ്നലുകളിലെ ജംഗ്ഷനുകളിലെ മഞ്ഞ കോളങ്ങള്‍ക്കുള്ളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് കൂടിയ സാഹചര്യത്തില്‍ അപകടങ്ങളും വളരെ കൂടുതലാണ്. ഇങ്ങനെയുള്ളവരെ പിടികൂടി 500  റിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു പുറമേ കൂടാതെ ഇങ്ങനെയുള്ളവര്‍ക്ക് മൂന്ന് പോയിന്റുകള്‍ പിഴയായി രേഖപ്പെടുത്തുകയും ചെയ്യും. 

തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ സിഗ്നലുകളില്‍ വാഹനങ്ങള്‍ മുന്നോട്ടുനീങ്ങാതെ നില്‍ക്കുന്നത് സമയനഷ്ടത്തിനും ഇടയാക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍ വാഹനം ഓടിക്കുന്നവര്‍ സിഗ്നല്‍ കടക്കാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തി മാത്രമേ വാഹനം മുന്നോട്ട് എടുക്കാന്‍ പാടുള്ളൂ എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

Read More