Home> NRI
Advertisement

ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റുമായി Qatar Airways

അപേക്ഷിക്കുന്നവർക്ക് പ്രമോഷൻ കോഡ് ലഭിക്കുകയും ഈ കോഡ് ഉപയോഗിച്ച് യാത്രചെയ്യുന്നതിന്റെ 14 ദിവസം മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യാം.

ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റുമായി Qatar Airways

ദോഹ:  കോറോണ രോഗ ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റുമായി ഖത്തർ എയർവേയ്സ് രംഗത്ത്.  ആഗോള തലത്തിലുള്ള മുൻനിര ആരോഗ്യ പ്രവർത്തകർക്കായി  ഒരു ലക്ഷം വിമാന ടിക്കറ്റുകളാണ്  ഖത്തർ എയർവേയ്സ് നല്കുന്നത്. 

കോറോണ യുദ്ധത്തിൽ  എല്ലാം മറന്ന് പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക്  ഖത്തർ എയർവേയ്സ്  നല്കുന്ന ആദരവാണ് ഈ ടിക്കറ്റുകൾ.  മെയ് 12 ന് രാത്രി 12:01 മുതൽ മെയ് 18 രാത്രി 11:59 വരെയുള്ള ദോഹ സമയങ്ങളിലാണ് ഈ ടിക്കറ്റിനായി ആരോഗ്യപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാവുന്നത്.  

Also read: Corona കാലത്ത് പിടിച്ചു നിൽക്കാൻ Narendra Modi യുടെ ആയുർവേദ ഫോർമുല 

ഡോക്ടർമാർ , നഴ്സുമാർ, മെഡിക്കൽ പ്രാക്ടീഷണർമാർ, പാരാ മെഡിക്കൽ ജീവനക്കാർ, ലാബ് ടെക്നീഷ്യന്മാർ, ക്ലിനിക്കൽ റിസർച്ചർ, ഫാർമസിസ്റ്റ് എന്നിവർക്കാണ് ഈ ടിക്കറ്റിന് അപേക്ഷിക്കാൻ കഴിയുന്നത്.  കൂടാതെ ലോകത്തിലെ എവിടെനിന്നുള്ള ആരോഗ്യപ്രവർത്തകർക്കും ഈ ടിക്കറ്റിനായി അപേക്ഷിക്കാം.  

അപേക്ഷിക്കുന്നവർക്ക് ഇക്കോണമി ക്ലാസ്സ് ടിക്കറ്റാണ് ലഭിക്കുന്നത്.  https://www.qyarairways.com/en-qa/offers/thank-you-medics.html എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമറപ്പിക്കേണ്ടത്.  അപേക്ഷിക്കുന്നവർക്ക് പ്രമോഷൻ കോഡ് ലഭിക്കുകയും ഈ കോഡ് ഉപയോഗിച്ച് യാത്രചെയ്യുന്നതിന്റെ 14 ദിവസം മുൻപ്  വരെ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യാം.  

Also read: ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കരുത്; രോഗികളുടെ എണ്ണം കൂടും 

യാത്രാ ദിവസം ചെക്ക് ഇൻ കൗണ്ടറിൽ പാസ്പോർട്ട് കൂടാതെ ആരോഗ്യപ്രവർത്തകരാണെന്ന് തെളിയിക്കുന്ന  മെഡിക്കൽ ലൈസൻസ്, രജിസ്ട്രേഷൻ എന്നീ രേഖകൾ കാണിക്കണം. രേഖകൾ ഒറിജിനൽ ആയിരിക്കണം.  

ഈ ടിക്കറ്റിനായി രജിസ്റ്റർ ചെയ്യുന്നവർ നവംബർ 26 2020 ന് മുൻപായി ടിക്കറ്റ് ബുക്ക് ചെയ്യണം എന്നാണ് നിബന്ധന.  യാത്രാ കാലാവധി മെയ് 26 മുതൽ ഡിസംബർ 10 വരെയാണ്.  പരമാവധി ഒരാൾക്ക് രണ്ട് ടിക്കറ്റുകൾ എടുക്കാം.  ടിക്കറ്റിന്റെ പ്രത്യേകത എന്നുപറയുന്നത് ഏത് രാജ്യത്തേക്ക് വേണമെങ്കിലും ടിക്കറ്റ് എടുക്കാമെന്നത് മാത്രമല്ല  സൗജന്യമായി ടിക്കറ്റിൽ മാറ്റം വരുത്താനും കഴിയും എന്നതാണ്.  എന്നാൽ airport tax നൽകേണ്ടി വരും.  

സൗജന്യ ടിക്കറ്റിന് പുറമെ ഖത്തർ ഡ്യൂട്ടി ഫ്രീ റീട്ടെയ്ൽ ശാഖകളിൽ നിന്ന് 35 ശതമാനം  വിലക്കിഴിവ് ലഭിക്കുന്നതിനുള്ള കൂപ്പണും ലഭിക്കും.  ഈ കൂപ്പൺ ഡിസംബർ 26 വരെ ഉപയോഗിക്കുകയും ചെയ്യാം.  

Read More