Home> NRI
Advertisement

മെക്കുനു കൊടുങ്കാറ്റ്: കാണാതായവരിൽ മലയാളിയും

കൊടുങ്കാറ്റ് നാശം വിതച്ചേക്കും എന്ന പ്രവചനത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് ദീപക്, ഐ.എന്‍.എസ് കൊച്ചി എന്നീ കപ്പലുകൾ മുംബൈയില്‍ നിന്നും സലാലയിലേക്ക് അയ്യച്ചിരുന്നു.

മെക്കുനു കൊടുങ്കാറ്റ്: കാണാതായവരിൽ മലയാളിയും

മസ്കറ്റ്: ഒമാനില്‍ രൂപം കൊണ്ട മെക്കുനു കൊടുങ്കാറ്റ് മൂലം സലാലയിൽ കാണാതായവരിൽ മലയാളിയും. കണ്ണൂർ പാലയാട് സ്വദേശി മധുവിനെയാണ് കാണാതായത്. റെയ്‌സൂത് വാദിയിൽ ഒഴുക്കിൽ പെട്ടാണ് കാണാതായത്. 

രണ്ട് ദിവസം മുമ്പ് കൊടുങ്കാറ്റ് സലാലയിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ വിദ​ഗ്ദ്ധര്‍ പ്രവചനം നടത്തിയിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് ജനങ്ങൾ വീട് വിട്ട് പുറത്തിറങ്ങരുത് എന്നും സലാല ഭരണകൂടം നിർദേശിച്ചിട്ടുണ്ടായിരുന്നു. 

കൊടുങ്കാറ്റ് നാശം വിതച്ചേക്കും എന്ന പ്രവചനത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് ദീപക്, ഐ.എന്‍.എസ് കൊച്ചി എന്നീ കപ്പലുകൾ  മുംബൈയില്‍ നിന്നും  സലാലയിലേക്ക് അയ്യച്ചിരുന്നു. ഹെലിക്കോപ്ടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ സലാലയില്‍ എത്തിയത്. 

Read More