Home> NRI
Advertisement

Air India: പ്രവാസികള്‍ക്ക് തിരിച്ചടി, ഇന്ത്യ - UAE സര്‍വീസ് ജൂലൈ 6 വരെ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

ബുധനാഴ്​ച മുതൽ UAEയിലേക്കുള്ള യാത്രാവിലക്ക്​ അവസാനിക്കുമെന്ന്​പ്രതീക്ഷിച്ച പ്രവാസികള്‍ക്ക് നിരാശ. ഇന്ത്യ - ദുബായ് സര്‍വീസ് ജൂലൈ 6 വരെ ഉണ്ടാകില്ലെന്ന് Air India അറിയിച്ചു.

Air India: പ്രവാസികള്‍ക്ക്  തിരിച്ചടി, ഇന്ത്യ - UAE സര്‍വീസ് ജൂലൈ 6 വരെ ഉണ്ടാകില്ലെന്ന്  എയര്‍ ഇന്ത്യ

Dubai: ബുധനാഴ്​ച മുതൽ UAEയിലേക്കുള്ള യാത്രാവിലക്ക്​ അവസാനിക്കുമെന്ന്​പ്രതീക്ഷിച്ച  പ്രവാസികള്‍ക്ക് നിരാശ.   ഇന്ത്യ - ദുബായ് സര്‍വീസ് ജൂലൈ 6 വരെ ഉണ്ടാകില്ലെന്ന്  Air India അറിയിച്ചു.

യാത്രക്കാരുടെ സംശയങ്ങൾക്ക്​ മറുപടികൊടുക്കുന്നതിനിടെ  ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ (Air India) ഇക്കാര്യം അറിയിച്ചത്. നേരത്തേ ജൂണ്‍ 24 മുതല്‍ ദുബായിലേക്ക്  സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു.

യാത്രാ നിബന്ധനകളിൽ  (Travel Restrictions) അനിശ്​ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ്​ ഈ തീരുമാനമെന്നും   ജൂലൈ 6 വരെ വിമാനസർവീസ്​ ഉണ്ടാവില്ലെന്നും  അറിയിച്ച എയര്‍ ഇന്ത്യ,  വിമാനസർവീസ്​ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍  വെബ്​സൈറ്റിലൂടെയും ട്വിറ്റർ പേജിലൂടെയും അറിയിക്കാമെന്നുമാണ്​ യാത്രക്കാരന് നല്കിയിയ മറുപടിയായി അറിയിച്ചത്.

Also Read: Covid 19 : പ്രവാസികൾക്ക് യുഎഇയിലേക്ക് തിരികെ മടങ്ങാൻ സൗകര്യത്തിന് ഇന്ത്യൻ വിമാനത്താവളങ്ങളിൽ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങൾ ഒരുക്കുന്നു

കൂടാതെ, എമിറേറ്റ്സ് എയര്‍ലൈന്‍, ഫ്ലൈ ദുബായ് എന്നിവയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ജൂലൈ 6 വരെ ഇന്ത്യയില്‍നിന്ന് UAEയിലേക്ക്  വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന അറിയിപ്പ് പുറത്തു വിട്ടിട്ടുണ്ട്.

യാത്രാ നിബന്ധനകളിൽ അവ്യക്തത  തുടരുന്നതോടെ  പ്രവാസികളുടെ മടക്കം വീണ്ടും അനിശ്​ചിതത്വത്തിലായിരിയ്ക്കുകയാണ്. 

Also Read: Dubai: ലോകത്തെ ഏറ്റവും വലിയ കൊവിഡ് പരിശോധന ലാബ് ദുബായ് വിമാനത്താവളത്തിൽ

ശനിയാഴ്​ച ദുബായ്  ദുരന്ത നിവാരണ സമിതി  പുറത്തുവിട്ട പുതിയ നിയമങ്ങള്‍ അനുസരിച്ച്  ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്ക്  ​രണ്ട് ഡോസ്  Covid വാക്​സിൻ നിർബന്ധമാക്കിയിരുന്നു. ഇതോടെ പല എയര്‍ ലൈനുകളും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. എന്നാൽ, പലകാര്യങ്ങളിലും അവ്യക്​തത തുടര്‍ന്നതോടെ  എയർലൈനുകൾ ടിക്കറ്റ്​ ബുക്കിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. 

എയര്‍ ലൈനുകളുടെ  ഈ തീരുമാനത്തോടെ  ബുധനാഴ്ച മുതല്‍ മടക്കയാത്രയ്ക്ക് തയ്യാറെടുത്തവര്‍ക്ക്  വീണ്ടും  നിരാശയാണ് ഫലം .  കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടക്കം ഇനിയും വൈകും.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Read More