Home> NRI
Advertisement

NEET 2021 : ഒമാനിൽ നീറ്റിന് സെന്റർ വേണമെന്ന് ആവശ്യം ഉയരുന്നു

കോവിഡിന്റെ സാഹചര്യത്തിൽ കുവൈത്തിലും യുഎഇയിലും പരീക്ഷ സെന്ററുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചിരുന്നു. ഇതെ തുടർന്നാണ് ഒമാനിലെ പ്രവാസികൾ വിദ്യാർഥികൾക്ക് സോഷ്യൽ ഫോറം ഒമാൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

NEET 2021 : ഒമാനിൽ നീറ്റിന് സെന്റർ വേണമെന്ന്  ആവശ്യം ഉയരുന്നു

Muscat : മെഡിക്കൽ പ്രവേശിന പരീക്ഷയായ NEET 2021 നായി ഒമാനിലും കേന്ദ്രം വേണമെന്ന ആവശ്യമായി സോഷ്യൽ ഫോറം ഒമാൻ (Social Forum Oman). കോവിഡ് നിയന്ത്രണങ്ങൾ നിൽക്കുന്ന സാഹചര്യത്തിലാണ് ഫോറം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡിന്റെ സാഹചര്യത്തിൽ കുവൈത്തിലും യുഎഇയിലും പരീക്ഷ സെന്ററുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചിരുന്നു. ഇതെ തുടർന്നാണ് ഒമാനിലെ പ്രവാസികൾ വിദ്യാർഥികൾക്ക് സോഷ്യൽ ഫോറം ഒമാൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 

ALSO READ : NEET Exam 2021: നീറ്റ് പരീക്ഷ കുവൈറ്റിലും, ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന് അഭിനന്ദനം

കഴിഞ്ഞ ആഴ്ചയിലാണ് നീറ്റ് പരീക്ഷക്കായി യുഎഇക്ക് പുറമെ കുവൈത്തിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെന്റർ അനുവദിച്ചത്. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ  വര്‍ഷങ്ങളായുള്ള  പരിശ്രമത്തിന്‍റെ ഫലമായാണ്‌ NEET പരീക്ഷാ  കേന്ദ്രത്തിന് അനുമതി നേടിയെടുക്കാനായത്‌. 

കുവൈറ്റില്‍  NEET പരീക്ഷാ കേന്ദ്രത്തിന്  അനുമതി നേടിയെടുക്കാനായി പരിശ്രമിച്ച  ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി അഭിനന്ദിച്ചു.

ALSO READ : NEET UG 2021 : നീറ്റ് യുജി പരീക്ഷ തിയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു

സെപ്റ്റംബർ 12ന് പരീക്ഷൾ സംഘടിപ്പിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന അറിയിച്ചിരുന്നു. പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് മന്ത്രി അറിയിച്ചു. പരീക്ഷകൾ സംഘടിപ്പിക്കുന്ന നഗരങ്ങളുടെ എണ്ണം 155ൽ നിന്ന് 198 ആയി ഉയർത്തി. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു.

നേരത്തെ ഓഗസ്റ്റ് ഒന്ന് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനത്തിന്റെ തരംഗം അതിരൂക്ഷമായതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.

ALSO READ : NEET, JEE Exam:വിദ്യാർത്ഥികൾ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

എല്ലാ വർഷം ഏകദേശം 15 ലക്ഷത്തോളം വിദ്യാർഥികളാണ് നീറ്റിനായി പരീക്ഷക്കായി പങ്കെടുക്കുന്നത്. പരീക്ഷക്കായിട്ടുള്ള സിലബസ് എൻടിഎയുടെ മാനദണ്ഡപ്രകാരമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More