Home> NRI
Advertisement

പ്രണയിച്ച് പറ്റിച്ച യുവാവിനെ ബിരിയാണിയാക്കി യുവതി വിളമ്പി

പാക്കിസ്ഥാനില്‍ നിന്നുള്ള ജോലിക്കാര്‍ക്കാണ് ബിരിയാണിക്ക് സമമായ അരിഭക്ഷണത്തില്‍ ശരീരഭാഗങ്ങള്‍ പാകംചെയ്ത് യോജിപ്പിച്ച് നല്‍കിയത്.

പ്രണയിച്ച് പറ്റിച്ച യുവാവിനെ ബിരിയാണിയാക്കി യുവതി വിളമ്പി

അബുദാബി: ഏഴുവര്‍ഷം പ്രണയിച്ച് കൂടെയുണ്ടായിരുന്ന കാമുകനെ കൊന്ന് പാകം ചെയ്ത് ഭക്ഷണത്തില്‍ യോജിപ്പിച്ച് വിളമ്പിയ യുവതി അറസ്റ്റില്‍. യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിയായ യുവതിക്ക് നേരെയാണ് ആരോപണം. 

പാക്കിസ്ഥാനില്‍ നിന്നുള്ള ജോലിക്കാര്‍ക്കാണ് ബിരിയാണിക്ക് സമമായ അരിഭക്ഷണത്തില്‍ ശരീരഭാഗങ്ങള്‍ പാകംചെയ്ത് യോജിപ്പിച്ച് നല്‍കിയത്. അതേസമയം കാമുകനെ കൊലപ്പെടുത്തിയെന്ന കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി അബുദാബിയിലെ ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള താല്‍പ്പര്യം യുവാവ് വെളിപ്പെടുത്തിയതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. 

പത്ര റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് യുവാവ് കൊല്ലപ്പെട്ടത്. എന്നാല്‍ ഈ വിവരം പുറം ലോകം അറിഞ്ഞത് ഇപ്പോഴാണ്‌. കൊലപാതകം അറിയാന്‍ കാരണം മരിച്ച യുവാവിനെ അന്വേഷിച്ച് അയാളുടെ സഹോദരന്‍ യുവതിയുടെ വീട്ടില്‍ എത്തിയതോടെയാണ്. 

വീട്ടില്‍ എത്തിയ സഹോദരന് യുവാവിനെ കാണാന്‍ പറ്റിയില്ല പക്ഷെ യുവതിയുടെ വീട്ടിലെ ഭക്ഷണം മിക്സ് ചെയ്യുന്ന ബ്ലെന്‍ററില്‍ ഒരു പല്ല് സഹോദരന്‍ കണ്ടെത്തി. സംശയം തോന്നിയ അയാള്‍ ആ പല്ല് ഡിഎന്‍എ ടെസ്റ്റിന് നല്‍കിയപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസിലായത്. ആ പല്ല് സ്വന്തം സഹോദരന്‍റെതായിരുന്നു എന്ന നഗ്നസത്യം.  അന്വേഷണം പൂര്‍ത്തിയായതിന് ശേഷം യുവതി വിചാരണ നേരിടുമെന്ന് പൊലീസ് പറഞ്ഞു.

Read More