കുവൈറ്റ്: കുവൈറ്റിലെ 11 തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക താവളങ്ങളിലും എംബസികളിലുമാണ് സുരക്ഷ ശക്തമാക്കിയത്.
കനത്ത പരിശോധനക്കു ശേഷം മാത്രമേ ഇവിടേക്ക് ആളുകളെ കയറ്റിവിടുന്നുള്ളൂ. പതിവ് സന്നാഹങ്ങൾക്കപ്പുറത്ത് കുവൈറ്റ് സേന പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കുവൈറ്റിലുള്ള അമേരിക്കന്‍ സൈനികര്‍ക്കും കുടുംബത്തിനും നേരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. ഇറാനുമായി സംഘർഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് ഭീഷണി. മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടാണ് ഭീഷണിയെന്നാണ് റിപ്പോര്‍ട്ട്.