Home> NRI
Advertisement

Kuwait News: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 4 സ്വദേശികൾ പിടിയിൽ

Crime News: ലിറിക ഗുളികകള്‍ നിറച്ച ഏഴ് പെട്ടികളുമായി നാല് സ്വദേശികള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്ന് കുവൈത്ത് പോലീസിന് വിവരം ലഭിച്ചിരുന്നു.

Kuwait News: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 4 സ്വദേശികൾ പിടിയിൽ

കുവൈത്ത്: മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത് പോലീസ്. ഇതുമായി ബന്ധപ്പെട്ട് നാല് സ്വദേശികള്‍ പിടിയിലായി. ലിറിക ഗുളികകള്‍ നിറച്ച ഏഴ് പെട്ടികളുമായി നാല് സ്വദേശികള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്ന് കുവൈത്ത് പോലീസിന് വിവരം ലഭിച്ചിരുന്നു.

Also Read: ഷാർജയിൽ വെയർഹൗസിൽ തീപിടുത്തം; ആർക്കും പരിക്കേറ്റിട്ടില്ല

 

ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസ്, നാർക്കോട്ടിക് കൺട്രോൾ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡ് എന്നിവർ കുവൈത്ത് വിമാനത്താവളത്തിലെ അറൈവൽ ഹാളില്‍ സുരക്ഷാ പരിശോധന നടത്തുകയായിരുന്നു.  ഇതിനിടെയാണ് ഏകദേശം പത്ത് ലക്ഷത്തോളം മയക്കുമരുന്ന് ഗുളികകൾ നിറച്ച ഏഴ് സ്യൂട്ട്കേസുകളുമായി നാല് പൗരന്മാരെ പിടികൂടിയത്‌.  ഇവർക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നു എന്നാണ് വിവരം.

Also Read: ബുധാദിത്യ ലക്ഷ്മീനാരായണ ഗജലക്ഷ്മി രാജയോഗം ഈ രാശിക്കാർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!

 

സംഭവത്തിൽ നാല് സ്വദേശികളും ഇവരെ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരും പിടിയിലായിട്ടുണ്ട്. മൂന്ന് കുവൈത്തികളെ എയർപോർട്ട് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ആറ് ബാഗ് മയക്കുമരുന്ന് ഗുളികകളുമായി പിടികൂടി. ഇവർക്കൊപ്പം പണം വാങ്ങി കള്ളക്കടത്തുകാരുമായി സഹകരിച്ചതായി സമ്മതിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നാലാമത്തെ യാത്രക്കാരനെ വിമാനത്താവളത്തിനുള്ളിൽ നിന്നും അറസ്റ്റ് ചെയ്തു.  ഇവരെയും പിടികൂടിയ ലഹരി ഗുളികകളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാരുകയും ചെയ്‌തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്
Read More