Home> NRI
Advertisement

Saido Arabia: കൊലപാതക കേസിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി സൗദി

Saudi News: ഇക്കാര്യം ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീൻ ഖാൻ താഹിർ ഖാൻ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്നും അധികൃതർ അറിയിച്ചു.

Saido Arabia: കൊലപാതക കേസിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി സൗദി

റിയാദ്: സൗദി അറേബ്യയിലെ അസീർ മേഖലയിൽ നടന്ന കൊലപാതക കേസിൽ പ്രതിയായ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. മുഹമ്മദ് നൗഷാദ് ഖാൻ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ കേസിലാണ് ഇന്ത്യൻ പൗരന്റെ വധശിക്ഷ നടപ്പിലാക്കിയത്. 

Also Read: അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ

ഇക്കാര്യം ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീൻ ഖാൻ താഹിർ ഖാൻ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്നും അധികൃതർ അറിയിച്ചു. ഇയാൾ മുഹമ്മദ് നൗഷാദ് ഖാനെ കൊന്ന് കിണറിലേക്ക് തള്ളുകയായിരുന്നു. തുടർന്ന് ജമാലുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്യുകയും ശേഷം അന്വേഷണത്തിൽ  കുറ്റം തെളിയുകയുമായിരുന്നു. 

Also Read: കുബേരയോഗത്താൽ ഈ രാശിക്കാർക്ക് മെയ് മാസം ലഭിക്കും അത്ഭുത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

 

കുവൈത്തിൽ വൻ മദ്യവേട്ട. കുവൈത്തിലെ ഉമ്മുൽ ഹൈമാൻ ഏരിയയിൽ പ്രവർത്തിച്ചിരുന്ന പ്രാദേശിക മദ്യനിർമ്മാണ ശാലയിൽ അൽ അഹമ്മദി അധികൃതരുടെ മിന്നൽ റെയ്ഡ്. പരിശോധനയിൽ പിടികൂടിയത് ഈ വർഷത്തെ ഏറ്റവും വലിയ  മദ്യ ശേഖരമാണ്.  സംഭവത്തിൽ നാല് പ്രവാസികളെ സ്ഥാപനത്തിനുള്ളിൽ നിന്നും അധികൃതർ പിടികൂടി. ലഹരി പദാർഥങ്ങൾ അടങ്ങിയ 214 വലിയ ബാരലുകൾ, എട്ട് ഡിസ്റ്റിലേഷൻ ബാരലുകൾ, വിൽപ്പനയ്‌ക്ക് തയ്യാറായ 400 കുപ്പി മദ്യം, മദ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന 500 ബാഗ് നിർമ്മാണ സാമഗ്രികൾ, പാക്കേജിംഗിനായി സൂക്ഷിച്ച 1,600 ഒഴിഞ്ഞ കുപ്പികൾ എന്നിവയുൾപ്പെടെ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.   

Also Read: 12 വർഷത്തിനു ശേഷം ഗജകേസരി രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

 

അലി സബാഹ് അൽ സാലിം (ഉമ്മുൽ ഹൈമാൻ) ഏരിയയിലെ ബ്ലോക്ക് 6 ൽ പ്രാദേശികമായി പ്രവർത്തിക്കുന്ന മദ്യശാലയുടെ പ്രവർത്തനത്തെ കുറിച്ച് അബ്ദുള്ള, അലി സബാഹ് അൽ സാലിം പോർട്ട് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.  രഹസ്യ വിവരത്തിന്റെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് നിയമപരമായ അനുമതി ലഭിച്ച ശേഷമാണ് മദ്യ നിർമ്മാണ ശാലയിൽ റെയ്ഡ് നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More