Home> NRI
Advertisement

Dubai യിൽ ഈ ബസ് ലൈനിൽ കൂടി മറ്റ് വാഹനങ്ങൾ ഓടിച്ചാൽ വൻ പിഴ; Indian Rupee എത്രയെന്ന് കേട്ടാൽ കണ്ണ് തള്ളും

ബർ ദുബായിയിൽ പുതുതായി തുറന്ന ബസ്/ടാക്സി ലൈനിലൂടെ മറ്റ് വാഹനങ്ങൾ ഓടിച്ചാൽ പിഴ 600 ദിർഹമാണ്. ഈ സ്പെഷ്യൽ ബസ്/ടാക്സി ലൈനുകളുടെ നീളം 4.3 കിലോമീറ്ററാണ്.

Dubai യിൽ ഈ ബസ് ലൈനിൽ കൂടി മറ്റ് വാഹനങ്ങൾ ഓടിച്ചാൽ വൻ പിഴ; Indian Rupee എത്രയെന്ന് കേട്ടാൽ കണ്ണ് തള്ളും

Dubai: ബർ ദുബായിയിലെ ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിൽ  പുതുതായി തുറന്ന ബസ്/ടാക്സി ലൈനിലൂടെ മറ്റ് വാഹനങ്ങൾ ഓടിച്ചാൽ പിഴ 600 ദിർഹമാണ് (Dirham). അതായിത് 11,904 ഇന്ത്യൻ രൂപ. ഫെബ്രുവരി 7 ഞായറാഴ്ച മുതലാണ് ഈ നിയമം നിലവിൽ വരുക. വെള്ളിയാഴ്‌ചയാണ് ദുബായ് റോഡ്‌സ് ആൻറ് ട്രാൻസ്‌പോർട് അതോറിറ്റി പുതിയ ഉത്തരവിറക്കിയത്.

 ദുബായ് റോഡ്‌സ് ആൻറ് ട്രാൻസ്‌പോർട് അതോറിറ്റി (Dubai RTA)നൽകുന്ന വിവരം അനുസരിച്ച് ജനുവരി 21 ന് തുറന്ന ബസ്/ടാക്സി ലൈനിൽ 22 സിസിടിവി ക്യാമറകൾ ഉണ്ട്. ബസുകളുടെ യാത്ര സുഗമമാക്കുക, യാത്രാ സമയം കുറച്ചുകൊണ്ട് ബസ് സർവീസുകളുടെ (Bus Service) സേവനം മെച്ചപ്പെടുത്തുക എന്നിവയാണ് പിഴ ഈടാക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഇത് വഴി ബസ് യാത്രയുടെ സമയം കുറയുകയും കൂടുതൽ ആളുകൾ പൊതുഗതാഗതം ഉപയോഗിക്കാൻ ആരംഭിക്കുകയും ചെയ്യുമെന്ന് RTA അറിയിച്ചു.

ALSO READ: Saudi Arabia: കോവിഡ് വ്യാപനം, പള്ളികളിലും നിയന്ത്രണം

ഈ സ്പെഷ്യൽ ബസ്/ടാക്സി ലൈനുകളുടെ (Bus Lane) നീളം 4.3 കിലോമീറ്ററാണ്. ബസുകൾക്കും ടാക്സികൾക്കും (Taxi) മാത്രമായുള്ള ഈ ലൈനുകളുടെ വരവോടെ  ബസ് യാത്രയുടെ സമയം 24% കുറയ്ക്കാനും മറ്റ് പബ്ലിക് ട്രാൻസ്‌പോർട് സർവീസുകൾ വഴിയുള്ള യാത്ര സുഗമമാകുകയും ചെയ്യും. 

ALSO READ: Covid 19: ദുബായിലെ Al Barsha Health Centreൽ PCR Test താത്ക്കാലികമായി നിർത്തി വെച്ചു

ഇതിന് മുമ്പ് ദുബായ് (Dubai) റോഡ്‌സ് ആൻറ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) 7.3 കിലോമീറ്റർ നീളം വരുന്ന ബസ് ലൈനുകളുടെ നിർമ്മാണം പൂർത്തിയാക്കിയിരുന്നു. നെയ്ഫ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് റോഡ്, അൽ മിന സ്ട്രീറ്റ്, അൽ മങ്കൂൾ സ്ട്രീറ്റ് , അൽ ഖലീജ് സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ്, അൽ ഗുബൈബ സ്ട്രീറ്റ് എന്നീ സ്ട്രീറ്റുകളിലൂടെയാണ് ആ ബസ് ലൈൻ കടന്ന് പോകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More