Home> NRI
Advertisement

പ്രവാസികൾക്ക് ആശ്വാസ വാർത്ത; ദുബായ്, ഷാർജ യാത്രകൾക്ക് ഇനി റാപിഡ് PCR ടെസ്റ്റ് വേണ്ട

ഇന്ന് ഫെബ്രുവരി 22 ചെവ്വാഴ്ച മുതൽ നിയമം പ്രബല്യത്തിൽ വരും.

പ്രവാസികൾക്ക് ആശ്വാസ വാർത്ത; ദുബായ്, ഷാർജ യാത്രകൾക്ക് ഇനി റാപിഡ് PCR ടെസ്റ്റ് വേണ്ട

ദുബായ്: കോവിഡ് നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് ദുബായിലേക്കും, ഷാർജയിലേക്കും പോകുന്നവർക്ക്  ഏർപ്പെടുത്തിയിരുന്നു റാപിഡ് പിസിആർ പരിശോധന ഒഴുവാക്കി. അതേസമയം 48 മണിക്കൂർ മുമ്പെടുത്ത നെഗറ്റീവ് RT-PCR പരിശോധന ഫലം സമർപ്പിക്കേണ്ടതാണ്. ഇന്ന് ഫെബ്രുവരി 22 ചെവ്വാഴ്ച മുതൽ നിയമം പ്രബല്യത്തിൽ വരും.

ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയും പിസിആർ പരിശോധനയിൽ നിന്നൊഴുവാക്കിട്ടുണ്ട്. അതേസമയം ദുബായിക്കും ഷാർജക്കും പുറമെയുള്ള എമറേറ്റുകളിലെ എയർപ്പോർട്ടുകൾ ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും നൽകിട്ടില്ല.

ALSO READ : അബുദാബിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം

വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർ റാപിഡ് പരിശോധനയ്ക്ക് ശേഷം അതിന്റെ ഫലത്തിനായ 6-12 മണിക്കൂർ കാത്തിരിക്കേണ്ടി വരും. സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ ഈ പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞാൽ യാത്ര തന്നെ മുടങ്ങും. 

ഇത്തരത്തിൽ ദിനംപ്രതി നിരവധി പ്രവാസികളുടെ യാത്രയാണ് പാതിവഴി മുടങ്ങിട്ടുള്ളത്. നിയന്ത്രണം മാറ്റിയത് പ്രവാസികൾക്ക് ഒരു ആശ്വാസമായിരിക്കുകയാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More