Home> NRI
Advertisement

എക്സ്പോ 2020 ദുബായ് സന്ദർശകർ രണ്ട് കോടി കടന്നു

ദുബായ് എക്സ്പോ അതിന്റെ അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോൾ ജന പങ്കാളിത്തം കൊണ്ട് കൂടുതൽ തിളക്കമാര്‍ജ്ജിക്കുകയാണ്. രണ്ട് കോടി സന്ദർശകരിൽ എക്സ്പോ എത്തുമ്പോൾ അതിൽ പങ്കെടുത്ത കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണവും ഏറ്റവും ശ്രദ്ധേയമാവുകയാണ്. അവസാന വാരത്തിന്‍റെ പ്രമേയം ജലവാരം എന്നതാണ്. വലിയ ആഘോഷങ്ങളോടെയാണ് ലോക സംഗമ വേദിയായ എക്സ്പോയ്ക്ക് തിരശ്ശീല വീഴുക.

എക്സ്പോ 2020 ദുബായ് സന്ദർശകർ രണ്ട് കോടി കടന്നു

എക്സ്പോ 2020 ദുബായില്‍ സന്ദർശകർ രണ്ട് കോടി കടന്നു.  രണ്ടരക്കോടി പേരെ എക്സ്പോയിൽ എത്തിക്കുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം. സന്ദര്‍ശകരുടെ എണ്ണം രണ്ട് കോടി കടന്ന വാർത്ത എക്സ്പോ ന്യൂസ് സർവീസാണ് പുറത്തുവിട്ടത്.  എഴുപത് ശതമാനത്തോളം എക്സ്പോയിൽ എത്തിയവർ യുഎഇ സ്വദേശികളാണ്. കുട്ടികളും കൗമാരക്കാരുമായി 28 ലക്ഷം പേർ മേള സന്ദർശിച്ചതായി സംഘാടകർ വിലയിരുത്തുന്നു. സന്ദർശകരുടെ എണ്ണം ഉയർന്നതിന്‍റെ ആഘോഷം ശിനിയാഴ്ച രാത്രിയോടെ നടന്നു. 192 രാജ്യങ്ങളിൽ നിന്നായി വിനോദ, സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിന്നുള്ള വിവിധ പരിപാടികളാണ് ഈ ആഗോള മേളയുടെ ഭാഗമായിരിക്കുന്നത്. 

''ഞങ്ങൾ ഈ യാത്ര 2013ൽ ആരംഭിക്കുമ്പോൾ മനുഷ്യ ഹൃദയങ്ങളിൽ ദീർഘകാലം നിലനിൽക്കുന്ന ഒരു അഭൂതപൂർണമായ ആഗോള സംഗമത്തിലൂടെ ലോകത്തെ ദുബായിലേക്കും യുഎഇയിലേക്കും സ്വാഗതം ചെയ്യാനുള്ള ഒരു സ്വപ്നം ഞങ്ങൾക്കുണ്ടായിരുന്നു. ഈ സ്വപ്നം ഞങ്ങള്‍ സാക്ഷാത്കരിച്ചു എന്നത് ഇതിനകം തന്നെ സംശയാതീതമായി തെളിയിച്ചുകഴിഞ്ഞു. അതോടൊപ്പം ഈ കഠിനാധ്വാനത്തെ ലോകം എങ്ങനെ സ്വീകരിച്ചു എന്നത് ഇത്രവലിയ ജനപങ്കാളിത്തത്തോടെ വ്യക്തമായിരിക്കുന്നുവെന്ന്''  ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്‍റും എമിറേറ്റ്‌സ് എയർലൈൻ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവും ഗ്രൂപ്പും എക്‌സ്‌പോ 2020 ദുബായ് ഹയർ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു. 

Read Also: യുക്രയിൻ പൗരന്മാർക്ക് സൗജന്യമായി വിസ നീട്ടിനൽകുമെന്ന് സൗദി അറേബ്യ

''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകത്തെ സുരക്ഷിതമായി ഒരുമിപ്പിക്കാനുള്ള അവസരം ശരിയായ അനുഭവമാക്കി നൽകാനുള്ള അവസരമാണ് ലഭിച്ചത്.  എക്‌സ്‌പോ 2020 ദുബായ് ഇത്രയധികം ജനപ്രീതി നേടിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. തുടർന്നുകൊണ്ടിരിക്കുന്ന ആഗോള വെല്ലുവിളികൾക്കിടയിൽ ഉയർന്ന സന്ദർശക പങ്കാളിത്തത്തോടെ  എക്‌സ്‌പോ 2020 ദുബായ് അസാധാരണമായ മികവും ചടുലതയും പ്രകടിപ്പിച്ചു. എക്സ്പോയുടെ തിരശ്ശീലയിലേക്കുള്ള ഞങ്ങളുടെ കയ്പ്പേറിയ കൗണ്ട്‌ഡൗൺ ആരംഭിക്കുമ്പോൾ, പങ്കാളികളായ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിൽ ഞങ്ങൾ അഭിമാനിക്കാൻ ഇന്ന് ഏറെയുണ്ട്.'' സഹവർത്തിത്വ മന്ത്രിയും എക്‌സ്‌പോ 2020 ദുബായ് കമ്മീഷണർ ജനറലുമായ ഷെയ്ഖ് നഹയാൻ മബാറക് അൽ നഹയാൻ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

 

Read More