Home> NRI
Advertisement

Expo 2020 Dubai: എക്​സ്​പോയുടെ പേരില്‍ ജോലി തട്ടിപ്പ്​, മുന്നറിയിപ്പുമായി അധികൃതര്‍

ലോകം Covid ഭീതിയില്‍ വഴിമുട്ടി നില്‍ക്കുമ്പോള്‍ ലോകത്തെ വിസ്മയിപ്പിക്കാനുള്ള പദ്ധതിയുമായി Dubai.. Expo 2020 Dubaiയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Expo 2020 Dubai: എക്​സ്​പോയുടെ പേരില്‍ ജോലി തട്ടിപ്പ്​, മുന്നറിയിപ്പുമായി അധികൃതര്‍

Dubai:  ലോകം  Covid ഭീതിയില്‍ വഴിമുട്ടി നില്‍ക്കുമ്പോള്‍  ലോകത്തെ വിസ്മയിപ്പിക്കാനുള്ള  പദ്ധതിയുമായി  Dubai.. Expo 2020 Dubaiയ്ക്കുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

2021 ഒക്ടോബര്‍  1 മുതല്‍ 2022 മാര്‍ച്ച്‌ 31 വരെയാണ്   എക്സ്പോ  ദുബായ് 2020 (Expo 2020 Dubai) നടക്കുക.   182 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന  ഈ  എക്സിബിഷനില്‍ ലോകത്തിലെ  ഒട്ടുമിക്ക രാജ്യങ്ങളും പങ്കെടുക്കും.  രാജ്യങ്ങള്‍ക്ക് തങ്ങളുടെ കല, ശാസ്ത്രം, വാണിജ്യം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് Expo 2020 Dubai.

അതേസമയം,  എക്സ്പോ  ദുബായ് 2020 യുടെ പേരില്‍  ജോലി തട്ടിപ്പ് നടക്കുന്നതായി   റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയുണ്ടായി.   എക്​സ്​പോ സൈറ്റില്‍ ജോലിനല്‍കാമെന്നാണ് വാഗ്ദാനം.   സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം ജോലി വാഗ്ദാനങ്ങളില്‍ വീഴരുത് എന്നാണ്  എക്​സ്​പോ അധികൃതര്‍  നല്‍കുന്ന  മുന്നറിയിപ്പ്. 

ജോലി ആവശ്യമുള്ളവര്‍ എക്​സ്​പോ വര്‍ക്കര്‍ വെല്‍ഫെയര്‍ ടീമുമായി  (Expo Worker Welfare Team) ബന്ധപ്പെടണമെന്ന് കാട്ടി ഫോണ്‍ നമ്പര്‍ സഹിതമായിരുന്നു സമൂഹമാധ്യമങ്ങളില്‍ പരസ്യം വന്നിരുന്നത്.

എന്നാല്‍, ഈ പരസ്യങ്ങള്‍ വ്യാജമാണെന്നും  ചതിയില്‍പെട്ടവര്‍ ദുബായ്  പോലീസിനെ വിവരം അറിയിക്കണമെന്നും എക്​സ്​പോ അധികൃതര്‍  വ്യക്​തമാക്കി. 

അതേസമയം,  എക്സ്പോ  ദുബായ് 2020യുടെ  (Expo 2020 Dubai) ടിക്കറ്റ്  നിരക്കുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരിയ്ക്കുകയാണ്. ടിക്കറ്റ് വില്‍പ്പന   ജൂലൈ 18 മുതലാണ്  ആരംഭിക്കുക.  മൂന്നു തരത്തിലുള്ള പാസുകളാണ് ലഭിക്കുക. സിംഗിള്‍ എന്‍ട്രി പാസിന്    (Daily pass) 95 ദിര്‍ഹമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.  ഒരു  മാസത്തേയ്ക്കുള്ള  പ്രവേശന പാസിന്   195 ദിര്‍ഹമാണ് നിരക്ക്.  സീസണ്‍ പാസ്, അതായത് എക്സ്പോ നടക്കുന്ന 6  മാസത്തേയ്ക്കുള്ള പാസിന്  495 ദിര്‍ഹമാണ് തുക  നിശ്ചയിച്ചിരിക്കുന്നത്. 

Also Read: Expo 2020 Dubai: ജൂലൈ 18 മുതൽ Ticket വിൽപ്പന; പ്രതിദിന, പ്രതിമാസ, സീസണൽ പാസുകൾ ലഭ്യം
 
ടിക്കറ്റ് ബുക്ക് ചെയ്യാന്‍   expo2020dubai.com. സന്ദര്‍ശിച്ചാല്‍ മതിയാകും.  

അതേസമയം,  18 വയസിന് താഴെയുള്ളവര്‍ക്കും വൈകല്യമുള്ള ആളുകള്‍ക്കും   എക്സ്പോ  ദുബായ് 2020 യില്‍ പ്രവേശനം സൗജന്യമാണ്. കൂടാതെ,  വൈകല്യമുള്ളവരെ അനുഗമിക്കുന്നയാള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50% ഡിസ്‌കൗന്‍ഡും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Read More