Home> NRI
Advertisement

Dubai Expo 2020: സൂക്ഷിച്ചുവയ്ക്കാം... സന്ദര്‍ശകര്‍ക്ക് ലഭിക്കും പ്രത്യേക പാസ്‌പോര്‍ട്ട്

ഏറെ പ്രത്യേകതകളോടെയാണ് ഇത്തവണ Dubai Expo 2020 നടക്കുന്നത്.

Dubai Expo 2020: സൂക്ഷിച്ചുവയ്ക്കാം...  സന്ദര്‍ശകര്‍ക്ക് ലഭിക്കും  പ്രത്യേക പാസ്‌പോര്‍ട്ട്

Dubai Expo 2020: ഏറെ  പ്രത്യേകതകളോടെയാണ് ഇത്തവണ Dubai Expo 2020 നടക്കുന്നത്.

2021 ഒക്ടോബര്‍  1 മുതല്‍ 2022 മാര്‍ച്ച്‌ 31 വരെയാണ്   ദുബായ് എക്സ്പോ   2020 (Dubai Expo 2020) നടക്കുക.   182 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന  ഈ  എക്സിബിഷനില്‍ ലോകത്തിലെ  ഒട്ടുമിക്ക രാജ്യങ്ങളും പങ്കെടുക്കും.  രാജ്യങ്ങള്‍ക്ക് തങ്ങളുടെ കല, ശാസ്ത്രം, വാണിജ്യം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദികൂടിയാണ്  Dubai Expo 2020

അതേസമയം, ഇക്കുറി  Dubai Expo 2020  സന്ദര്‍ശിക്കുന്നവര്‍ക്ക്  എന്നെന്നും സൂക്ഷിച്ചുവെയ്ക്കാന്‍  ഒരു പ്രത്യേക പാസ്പോര്‍ട്ട് ലഭിക്കും. എക്‌സ്‌പോ 2020 ലെ 200 ത്തിലധികം പവലിയനുകള്‍ സന്ദര്‍ശിച്ചതിന്‍റെ  ഓര്‍മ്മകള്‍ എക്കാലവും സൂക്ഷിക്കുന്നതിന് എല്ലാ സന്ദര്‍ശകര്‍ക്കും ലഭിക്കും ഈ പ്രത്യക പാസ്‌പോര്‍ട്ട്. 

Also Read: Expo 2020 Dubai: ജൂലൈ 18 മുതൽ Ticket വിൽപ്പന; പ്രതിദിന, പ്രതിമാസ, സീസണൽ പാസുകൾ ലഭ്യം

ഒരു ഔദ്യോഗിക പാസ്‌പോര്‍ട്ട് പോലെ 50 പേജുള്ള സ്‌പെഷ്യല്‍ ബുക്ക്‌ലെറ്റാണിത്. മൂന്ന് തീമാറ്റിക് പവലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും ഈ പാസ്‌പോര്‍ട്ടിലുണ്ട്.

Also Read: Expo 2020 Dubai: എക്​സ്​പോയുടെ പേരില്‍ ജോലി തട്ടിപ്പ്​, മുന്നറിയിപ്പുമായി അധികൃതര്‍

അതേസമയം, Dubai Expo 2020യുടെ   ടിക്കറ്റ്   വില്‍പ്പന   ജൂലൈ 18 മുതല്‍  ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്.   മൂന്നു തരത്തിലുള്ള പാസുകളാണ് ലഭിക്കുക. സിംഗിള്‍ എന്‍ട്രി പാസിന്    (Daily pass) 95 ദിര്‍ഹമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.  ഒരു  മാസത്തേയ്ക്കുള്ള  പ്രവേശന പാസിന്   195 ദിര്‍ഹമാണ് നിരക്ക്.  സീസണ്‍ പാസ്, അതായത് എക്സ്പോ നടക്കുന്ന 6  മാസത്തേയ്ക്കുള്ള പാസിന്  495 ദിര്‍ഹമാണ് തുക  നിശ്ചയിച്ചിരിക്കുന്നത്. 
 
ടിക്കറ്റ് ബുക്ക് ചെയ്യാന്‍   expo2020dubai.com. സന്ദര്‍ശിച്ചാല്‍ മതിയാകും.  

അതേസമയം,  18 വയസിന് താഴെയുള്ളവര്‍ക്കും വൈകല്യമുള്ള ആളുകള്‍ക്കും   എക്സ്പോ  ദുബായ് 2020 യില്‍ പ്രവേശനം സൗജന്യമാണ്. കൂടാതെ,  വൈകല്യമുള്ളവരെ അനുഗമിക്കുന്നയാള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50% ഡിസ്‌കൗണ്ടും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More