Home> NRI
Advertisement

മീറ്ററുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ ചാര്‍ജ് ഈടാക്കരുത്!!

വിമാനത്താവള ടാക്സി ലൈസന്‍സ് ഉള്ളവര്‍ സിറ്റികളില്‍ ഓടുകയോ സിറ്റികളില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് ഓടുകയോ ചെയ്യരുത്.

മീറ്ററുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ ചാര്‍ജ് ഈടാക്കരുത്!!

റിയാദ്: ടാക്സി വാഹനങ്ങളിലെ മീറ്ററുകള്‍ പ്രവര്‍ത്തനരഹിതമായാല്‍ യാത്രക്കാരില്‍ നിന്നും ചാര്‍ജ് ഈടാക്കരുതെന്ന് സൗദി ഗതാഗത മന്ത്രാലയം. 

'മീറ്റര്‍ പ്രവര്‍ത്തനരഹിതമായാല്‍ യാത്ര സൗജന്യമായിരിക്കും' എന്ന ബോര്‍ഡ് കാറിനകത്തുവെക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

സൗദി ഗതാഗത മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിലാണ് മീറ്ററുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യമായി യാത്ര ചെയ്യുവാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. 

ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. പൊതു ടാക്സികളിലും ഷീ ടാക്സി എന്ന പേരിലുള്ള ഫാമിലി ടാക്സികളിലും വിമാനത്താവള ടാക്സികളിലും യാത്രാനിരക്കുകള്‍ കണക്കാക്കുന്ന മീറ്ററുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ യാത്ര സൗജന്യമായിരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. 

ടാക്സി ലൈസന്‍സ് കിട്ടിയ കാറുകള്‍ മീറ്റര്‍ ഇല്ലാതെ യാത്ര ചെയ്താലും യാത്രയുടെ തുടക്കത്തില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെങ്കിലും 3000 റിയാല്‍ പിഴ അടക്കേണ്ടിവരുമെന്നും മന്ത്രാലയം നേരത്തെ വ്യക്തമായാക്കിയിരുന്നു. 

വിമാനത്താവള ടാക്സി ലൈസന്‍സ് ഉള്ളവര്‍ സിറ്റികളില്‍ ഓടുകയോ സിറ്റികളില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് ഓടുകയോ ചെയ്യരുത്. 

മറിച്ചു എയര്‍പോര്‍ട്ടില്‍ നിന്നും സിറ്റികളിലേക്കും യാത്രക്കാരുടെ ലക്ഷ്യ സ്ഥാനത്തേക്കും മാത്രമേ ഓടുവാന്‍ അനുവാദമുള്ളൂ.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭിക്കുന്നതിനും ടാക്സി സംവിധാനം ഏകീകരിക്കുന്നതിനും ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ടാക്സി കമ്പനികള്‍ക്ക് നിരവധി നിയമാവലികള്‍ അടങ്ങിയ സര്‍ക്കുലര്‍ ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരുന്നു.

Read More