Home> NRI
Advertisement

Covid Vaccine: Dubai Pfizer Vaccine കുത്തിവെയ്പ്പ് മാറ്റിവെച്ചു

Dubai Health Authority (DHA) ശനിയാഴ്ച നടത്താനിരുന്ന Pfizer Vaccine-ന്റെ ആദ്യ കുത്തിവെയ്പ്പ് മാറ്റിവെച്ചു. Dubai-യുടെ " free vaccination campaign" ഡിസംബറിലാണ് ആരംഭിച്ചത്

Covid Vaccine: Dubai Pfizer Vaccine കുത്തിവെയ്പ്പ് മാറ്റിവെച്ചു

Dubai: Dubai Health Authority (DHA) ശനിയാഴ്ച നടത്താനിരുന്ന Pfizer Vaccine-ന്റെ ആദ്യ കുത്തിവെയ്പ്പ് മാറ്റിവെച്ചു. നിർമ്മാതാവ് vaccine ഉത്പാദനം വ്യാപിപ്പിക്കാൻ തുടങ്ങിയതിനെ തുടർന്ന് വിവിധ രാജ്യങ്ങളിലെ നിലവിലെ ഡോസുകളെ ബാധിച്ചിരുന്നു. ഇതാണ് Dubai-ലെയും വാക്‌സിൻ കുത്തിവെയ്പ്പ് മാറ്റിവെക്കാൻ കാരണം.

ശനിയാഴ്ച രാത്രി തന്നെ DHA ഇതിനെ സംബന്ധിച്ച്‌ പ്രസ്താവന ഇറക്കിയിരുന്നു മാത്രമല്ല കുത്തിവെയ്പ്പ് എടുക്കാനിരുന്നവരെ SMS-കൾ വഴിയും ഇതിനെ കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചിരുന്നു. എന്നാൽ രണ്ടാംവെട്ട Pfizer vaccine കുത്തിവെയ്പ്പിന്റെ തീയതികളിൽ മാറ്റം ഇല്ലെന്നും കുത്തിവെയ്പ്പിന് രജിസ്റ്റർ ചെയ്തിട്ടുള്ളവർ മുമ്പ് അനുവദിച്ച സമയത്തിന് തന്നെ എത്തണമെന്നും DHA കൂട്ടിചേർത്തു. 

ALSO READ: COVID 19: Dubai-യിലെ ഹോട്ടലുകൾക്ക് പുതിയ ചട്ടങ്ങൾ

Dubai-യുടെ " free vaccination campaign" ഡിസംബറിലാണ് ആരംഭിച്ചത്. തുടർന്നാണ് Pfizer Inc. and BioNTech SE വികസിപ്പിച്ചെടുത്ത Corona Virus Vaccine-ന് അനുമതി ലഭിക്കുന്നത്. Pfizer Vaccine 95% വിജയസാധ്യതയുള്ളതാണെന്ന് പരീക്ഷണങ്ങളിൽ കണ്ടെത്തിയിരുന്നു.

ALSO READ: COVID 19: UAE Sputnik V vaccine-ന് അനുമതി നൽകി

 ജനുവരി 22ന് UAE-ൽ  അടിയന്തര ആവശ്യത്തിനായി Sputnik V വാക്‌സിന് അനുമതി നൽകിയിരുന്നു. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻറ് പ്രീവെൻഷനാണ് (MoHAP) അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. UAE അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്ന മൂന്നാമത്തെ വാക്‌സിനാണ് Sputnik V. നാഷണൽ എമെർജൻസിസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെന്റ് അതോറിറ്റി (NCEMA) twitter വഴി ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ടാണ് ഈ ഉത്തരവ് പുറത്തിറക്കിയതെന്ന് അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More