Home> NRI
Advertisement

Saudi News: സൗദിയിൽ ഇന്ന് മുതൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

Saudi Rain Alert: കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു

Saudi News: സൗദിയിൽ ഇന്ന് മുതൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

റിയാദ്: സൗദിയില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ മക്കയിലും സൗദിയിലെ മറ്റ് പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റാണ് അറിയിച്ചത്. 

Also Read: 32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്ത് യുഎഇ

കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല സുരക്ഷിതമായ സ്ഥലങ്ങളില്‍ തങ്ങാനും വെള്ളക്കെട്ടുകളിലേക്കും താഴ്വരകളിലേക്കുമുള്ള യാത്ര ഒഴിവാക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതര്‍ നല്‍കുന്ന ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 

താമസവിസാ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; രണ്ടുമാസത്തെ ഇളവ് പ്രഖ്യാപിച്ച് യുഎഇ

യുഎഇയിൽ താമസവിസാ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസ വാർത്ത ലഭിച്ചിരിക്കുകയാണ്. അതേ രണ്ടുമാസത്തെ ഇളവാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: 

സെപ്റ്റംബർ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവിൽ താമസവിസാ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് തിരിച്ചുപോവുകയോ അല്ലെങ്കിൽ രേഖകൾ നിയമപരമാക്കുകയോ ചെയ്യാവുന്നതാണ്.  ഇതിലൂടെ നിയമംലംഘിച്ച് കഴിയുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്നനിരക്കിൽ ഒടുക്കേണ്ട പിഴയാണ് ഒഴിവായിക്കിട്ടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Read More