Home> NRI
Advertisement

Saudi News: സൗദി വർക്ക് ഷോപ്പിൽ ആഡംബര കാർ കത്തി നശിച്ചു

Fire Accident: ഡ്രൈവറും സഹയാത്രികനും പെട്ടെന്ന് കാറില്‍ നിന്ന് ചാടിയിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു

Saudi News: സൗദി വർക്ക് ഷോപ്പിൽ ആഡംബര കാർ കത്തി നശിച്ചു

റിയാദ്: സൗദിയിലെ റിയാദ് പ്രവിശ്യയില്‍പ്പെട്ട ശഖ്റായിലെ അല്‍റൗദ ഡിസ്ട്രിക്ട്രിലെ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ആഡംബര കാര്‍ കത്തി നശിച്ചതായി റിപ്പോർട്ട്. എയര്‍ കണ്ടീഷണറില്‍ റിപ്പയര്‍ ജോലികള്‍ നടത്താനാണ് കാര്‍ വര്‍ക്ക് ഷോപ്പിലെത്തിച്ചത്. 

Also Read: ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവം കൊച്ചിയിൽ

 

കത്തി നശിച്ചത് ലെക്സസ് കാറാണ്. ഡ്രൈവറും സഹയാത്രികനും പെട്ടെന്ന് കാറില്‍ നിന്ന് ചാടിയിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. നന്നായി പ്രവര്‍ത്തിക്കാത്ത എയര്‍ കണ്ടീഷനറില്‍ ഗ്യാസ് നിറക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവറും സഹയാത്രികനും വര്‍ക്ക് ഷോപ്പിലെത്തിയത്. 

Also Read: മുഖം വെട്ടിത്തിളങ്ങാൻ ഈ പാക്ക് കിടവാണ്

 

കാറിന്‍റെ എഞ്ചിന്‍ മാറ്റിയപ്പോള്‍ എയര്‍ കണ്ടീഷനറിലെ ഗ്യാസ് നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ഡ്രൈവര്‍ പറഞ്ഞു. എയര്‍ കണ്ടീഷനറിന്‍റെ ഓയിലും എസി പൈപ്പുകളും പരിശോധിച്ചപ്പോള്‍ അവയ്ക്ക് കുഴപ്പമില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് എയര്‍ കണ്ടീഷനറില്‍ ഗ്യാസ് നിറയ്ക്കുകയായിരുന്നു. തുടർന്ന് എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ തണുപ്പ് പരിശോധിക്കാനായി ഡ്രൈവര്‍ വാഹനത്തിന്‍റെ ആക്സിലേറ്ററില്‍ ആവര്‍ത്തിച്ച് അമര്‍ത്തി.

ഇതിന് പിന്നാലെയാണ് ഇന്ധന ടാങ്കിന് സമീപം പെട്രോള്‍ പൈപ്പില്‍ ഇന്ധനം ലീക്കാവുകയും സ്പാര്‍ക്ക് പ്ലഗ്ഗില്‍ നിന്നുള്ള തീപ്പൊരി തട്ടി കാറിന്‍റെ പിന്‍വശത്ത് തീപടര്‍ന്നു പിടിക്കുകയും ചെയ്തത്. സംഭവത്തെ തുടർന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീയണച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More