Home> NRI
Advertisement

ഒഴുക്കില്‍ കാണാതായ പതിനഞ്ചുകാരന്‍റെ മൃതദേഹം കണ്ടെടുത്തു

കഴിഞ്ഞ മൂന്നു ദിവസമായി ഒമാനില്‍ പലയിടങ്ങളിലും കനത്ത മഴയാണ്. അതുകൊണ്ടുതന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഒഴുക്കില്‍ കാണാതായ പതിനഞ്ചുകാരന്‍റെ മൃതദേഹം കണ്ടെടുത്തു

മസ്കത്ത്: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് കാണാതായ പതിഞ്ചുവയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ഇന്നലെയാണ് റുസ്തഖില്‍ കുട്ടി ഒഴുക്കില്‍പെട്ടത്‌. കുട്ടിയെ ഒത്തിരി തിരഞ്ഞുവെങ്കിലും ഒരു ഫലവും ഉണ്ടായില്ല.  ശേഷം ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കിട്ടിയത്.

കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ ഒഴുക്കില്‍പെട്ട് ഒലിച്ചുപോയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതില്‍ മൂന്നു കുടുംബങ്ങള്‍ കുടുങ്ങിയിരുന്നു. 

അവരെ എല്ലാപേരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മാത്രമല്ല അവരെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റിയെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസമായി ഒമാനില്‍ പലയിടങ്ങളിലും കനത്ത മഴയാണ്. അതുകൊണ്ടുതന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read More