Home> NRI
Advertisement

കുവൈറ്റില്‍ പ്രകൃതിചികിത്സയുടെ മറവില്‍ ലൈംഗികവ്യാപാരം;34 പേർ പിടിയില്‍

കുവൈറ്റില്‍ പ്രകൃതിചികിത്സയുടെ മറവില്‍ ലൈംഗികവ്യാപാരം;34 പേർ പിടിയില്‍

ബനീദ് അല്‍ഗാറിലെ കേന്ദ്രത്തില്‍ വ്യാജ കൊൺട്രാക്റ്റിംഗ് കമ്പനിയുടെ മറവില്‍ പ്രകൃതിചികിത്സയുടെയും, മസാജിന്‍റെയും പേരില്‍ നഴ്സുമാരെ ഉപയോഗിച്ച് ലൈംഗികവ്യാപാരം നടത്തിയ വന്‍ സംഘം പിടിയില്‍.ഇതുവരെ 34 പേരാണ് പിടിയിലായത്.

ഇറാഖ സ്വദേശിയാണ് നടത്തിപ്പുകാരന്‍. ഇയാളെ കൂടാതെ ഇന്ത്യ,ബംഗ്ലാദേശ് എന്നി രാജ്യങ്ങളില്‍ നിന്നുള്ള യുവ നഴ്സുമാരാണുള്ളത്. സംഘത്തെ ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തില്‍ മാറ്റിയെന്ന് അല്‍ഖബാസ് ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.സുരക്ഷാ ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടാനായത്. നഴ്സുമാരെ ആവശ്യമുണ്ടെന്ന വ്യാജേന സംഘവുമായി ബന്ധപ്പെടുകയും പിന്നീട് പോലിസ് പറഞ്ഞ സ്ഥലത്തേക്ക് നഴ്സുമാരെ എത്തിച്ചപ്പോള്‍ സംഘത്തെ പിടികൂഫുകയായിരുന്നു. 

Read More