Home> NRI
Advertisement

മൂടൽമഞ്ഞ്: ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ നല്‍കുമെന്ന് അബുദാബി പൊലീസ്

മൂടൽമഞ്ഞുള്ളപ്പോൾ ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് 500 ദിർഹം പിഴയും നാല്​ ബ്ലാക്ക്​ പോയിന്‍റും നല്‍കുമെന്ന് അബുദാബി പൊലീസിന്‍റെ മുന്നറിയിപ്പ്.

മൂടൽമഞ്ഞ്: ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ നല്‍കുമെന്ന് അബുദാബി പൊലീസ്

അബുദാബി: മൂടൽമഞ്ഞുള്ളപ്പോൾ ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് 500 ദിർഹം പിഴയും നാല്​ ബ്ലാക്ക്​ പോയിന്‍റും നല്‍കുമെന്ന് അബുദാബി പൊലീസിന്‍റെ മുന്നറിയിപ്പ്.

അതിരാവിലേയും വൈകുന്നേരങ്ങളിലും കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന്‍ റോഡുകളില്‍ കാഴ്ച കുറഞ്ഞത്‌ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ നടപടി.

റോഡുകളില്‍ അതീവ ജാഗ്രതയോടെ വേണം വാഹനം ഓടിക്കേണ്ടതെന്നും, മുന്നിലുള്ള വാഹനങ്ങളില്‍ നിന്ന് മതിയായ അകലം പാലിക്കണമെന്നും അബുദാബി പൊലീസിന്‍റെ ട്രാഫിക് ആന്‍ഡ്‌ പട്രോള്‍ വകുപ്പ് ഡയറക്​ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ്​ അൽ ഖാലി അറിയിച്ചു.

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹസാര്‍ഡ്സ് ലൈറ്റ് ഉപയോഗിക്കരുത്. കാഴ്ച മറയുകയോ സിഗ്നല്‍ കാണാതെ വരികയോ ചെയ്താല്‍ വാഹനം സുരക്ഷിത സ്ഥാനത്ത് നിര്‍ത്തിയിടുകയും വേണമെന്ന് പൊലീസ് അറിയിച്ചു. ഓട്ടത്തിനിടയില്‍ ഹസാര്‍ഡ്സ് ലൈറ്റ് ഇടുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Read More