Home> NRI
Advertisement

Labour Law Violation: തൊഴിൽ നിയമം ലംഘിച്ച15 പ്രവാസികൾ പിടിയിൽ

Oman News: നിയമലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Labour Law Violation: തൊഴിൽ നിയമം ലംഘിച്ച15 പ്രവാസികൾ പിടിയിൽ

മസ്കറ്റ്: തൊഴിൽ നിയമം ലംഘിച്ച 15 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. ദോഫാർ ഗവർണറേറ്റിൽ തൊഴിൽ  മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 15   പ്രവാസികൾ അറസ്റ്റിലായത്.

Also Read:  സൗദി ദേശീയ ഗെയിംസിൽ ഇന്ത്യൻ പ്രതിഭകളുടെ സ്വർണനേട്ടം!

ദോഫാർ ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ, റോയൽ ഒമാൻ പോലീസിന്റെയും സാമൂഹിക വികസന മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ഗവർണറേറ്റിലെ പ്രവാസി വഴിയോരക്കച്ചവടക്കാർക്കും യാചകർക്കുമെതിരെ നടത്തിയ പരിശോധനയിൽ 15 പേരെ നിയമലംഘനം ആരോപിച്ച് അറസ്റ്റ് ചെയ്തു.  ഇക്കാര്യം ഇന്ന് ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് വ്യക്തമാക്കിയിരിക്കുന്നത്. നിയമലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ശനി കൃപയാൽ പുതുവർഷത്തിൽ ഈ രാശിക്കാർ പൊളിക്കും!

കഴിഞ്ഞ ദിവസവും തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിലായിറ്റുണ്ട്. മസ്കറ്റ് ഗവർണറേറ്റിൽ തൊഴിൽ  മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.  മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറയ്യാത്തിലെയും അമേറാത്തിലെയും വിലായത്തുകളിൽ പ്രവാസി തൊഴിലാളികൾ നടത്തുന്ന നിയമ രഹിത വിൽപ്പനകളെ ചെറുക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ വെൽഫെയർ ജനറൽ ഡയറക്ടറേറ്റ്  ഒരു പരിശോധന ക്യാമ്പയിൻ നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം  വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.  ഈ ക്യാമ്പയിനിൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് 25 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും  മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിൽ അറിയിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Read More