Home> Movies
Advertisement

Yashoda Movie : 'യശോദ' കണ്ണ് തുറന്ന് നോക്കുനമ്പോൾ....; സാമന്തയുടെ പാൻ ഇന്ത്യ ചിത്രത്തിന്റെ ആദ്യ വീഡിയോ പുറത്ത്

Yashoda Release date ഓഗസ്റ്റ് 12ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങന്ന ചിത്രത്തിൽ ഉണ്ണി മുകന്ദനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Yashoda Movie : 'യശോദ' കണ്ണ് തുറന്ന് നോക്കുനമ്പോൾ....; സാമന്തയുടെ പാൻ ഇന്ത്യ ചിത്രത്തിന്റെ ആദ്യ വീഡിയോ പുറത്ത്

കൊച്ചി : തെന്നിന്ത്യൻ നായിക സാമന്ത രൂത്ത്പ്രഭുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പാൻ ഇന്ത്യ ചിത്രം യശോദയുടെ ആദ്യ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടു. ഓഗസ്റ്റ് 12ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങന്ന ചിത്രത്തിൽ ഉണ്ണി മുകന്ദനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതരായ ഹരി-ഹരിഷ് ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.

'യശോദ കണ്ണുതുറന്നു നോക്കുന്നു... അവൾക്ക് ചുറ്റുമുള്ള ലോകം മാറിയിരിക്കുന്നു. ജനാല വാതിലിനപ്പുറം കണ്ട പ്രാവിൽ അവൾ താൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ദർശിക്കുന്നു, അതിനെ പിടിക്കാൻ ശ്രമിക്കുന്നു.....' അടങ്ങിയ ചെറിയ വീഡിയോ ശലകമാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : Jana Gana Mana Success Teaser: നിറഞ്ഞ സദസിൽ പ്രദർശനം തുടർന്ന് ജന​ ഗണ മന, സക്സസ് ടീസർ പുറത്തുവിട്ടു

ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലങ്ക കൃഷ്ണ പ്രസാദാണ് ചിത്രത്തിന്റെ നിർമിക്കുന്നത്. സാമന്തയെയും ഉണ്ണി മുകുന്ദനെയും കൂടാതെ വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ ഏകദേശം 80% ഷൂട്ടിംഗ് അവസാനിച്ചു. ഇനി അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ ജൂൺ ആദ്യം വരെ ഉണ്ടാകും. തെലുഗുവിന് പുറമെ മലയാളം. തമിഴ്, ഹിന്ദി, കന്നഡ, എന്നീ ഭാഷകളിൽ ഒരേസമയം ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമമിക്കുന്നത്.

ALSO READ : കേരളത്തിൽ വെളുപ്പിന് 5 മണി മുതൽ സ്പെഷ്യൽ ഷോകൾ; ഡോക്ടർ സ്ട്രെയ്ഞ്ചിനെ വരവേൽക്കാനൊരുങ്ങി മാർവൽ ആരാധകർ

ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി എന്നിവരുടെ വരികൾക്ക് മണിശർമ്മയാണ് സംഗീതം നൽകിയിരുക്കുന്നത്. ഹരി-ഹരിഷ് സഖ്യത്തിന്റെ തിരക്കഥയ്ക്ക് പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. 

ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, ക്യാമറ: എം.സുകുമാർ, കല: അശോക്, ഫൈറ്റ്സ്: വെങ്കട്ട് എഡിറ്റർ: മാർത്താണ്ഡം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Read More