Home> Movies
Advertisement

മോഹൻലാലും ശ്യാം പുഷ്ക്കരനും ആദ്യമായി ഒന്നിക്കുന്നു; അഭ്യൂഹങ്ങൾ ശരിവെച്ച് തിരക്കഥകൃത്ത്

Mohanlal Syam Pushkaran Movie Latest Update തങ്കം സിനിമയുടെ വാർത്ത സമ്മേളനത്തിലാണ് ശ്യാം പുഷ്ക്കരൻ മോഹൻലാലുമായി സിനിമ ഉടൻ ഉണ്ടാകുമെന്ന് സ്ഥിരപ്പെടുത്തിയത്

മോഹൻലാലും ശ്യാം പുഷ്ക്കരനും ആദ്യമായി ഒന്നിക്കുന്നു; അഭ്യൂഹങ്ങൾ ശരിവെച്ച് തിരക്കഥകൃത്ത്

കൊച്ചി : റിയലിസ്റ്റിക് സിനിമകളുടെ എഴുത്തുകാരനായ ശ്യാം പുഷ്ക്കരനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. അഭ്യുഹങ്ങൾ എല്ലാ ശരിവച്ചുകൊണ്ട് ശ്യം പുഷ്ക്കരനൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ വെച്ച് ഒരുക്കുന്ന മലൈക്കോട്ടൈ വാലിബനൊപ്പം ശ്യാം പുഷ്ക്കരനുമായി മോഹൻലാൽ കൈകോർക്കുന്നു എന്ന് അഭ്യുഹങ്ങളെ അടിസ്ഥാനപ്പെടുത്തി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അത് ഇന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് തിരക്കഥകൃത്തായ ശ്യാ പുഷ്ക്കരൻ. 

ശ്യാം പുഷ്ക്കരന്റെ രചനയിൽ ഒരുങ്ങിയ തങ്കം സിനിമയുമായി ബന്ധപ്പെട്ടുള്ള വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. സിനിമ ഉണ്ടാകും, അതികം വൈകാതെ തന്നെ ചിത്ര അണിയറ തയ്യാറാകുമെന്ന് ശ്യം പുഷ്ക്കരൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി നൽകി.

ALSO READ : എന്ന് നിന്റെ മൊയ്ദീന് ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് ആർ എസ് വിമൽ; 'ശശിയും ശകുന്തളയും' മോഷൻ പോസ്റ്റർ

ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. നവാഗതനായ സഹീദ് അരാഫത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവർക്ക് പുറമെ അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടൻ കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തങ്കം ജനുവരി 26 മുതൽ തിയറ്ററുകളിൽ എത്തും.

നിലവിൽ മോഹലാൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിനൊപ്പമാണ്. കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ് സെഞ്ചുറി ഫിലിംസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More