Home> Movies
Advertisement

ബിജെപി വോട്ട് നേടിയാലും ഇല്ലെങ്കിലും മരണംവരെ വോട്ട് പാർട്ടിക്ക് തന്നെ: Lakshmi Priya

സംസ്ഥാനത്ത് ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ തന്റെ വോട്ട് പാർട്ടിയ്ക്ക് തന്നെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി.

ബിജെപി വോട്ട് നേടിയാലും ഇല്ലെങ്കിലും മരണംവരെ വോട്ട് പാർട്ടിക്ക് തന്നെ: Lakshmi Priya

കൊച്ചി:  നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഏറ്റ തോൽവിയിൽ പ്രതികരിച്ച് പ്രമുഖ നടി ലക്ഷ്മി പ്രിയ രംഗത്ത്.  സംസ്ഥാനത്ത് ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ തന്റെ വോട്ട് പാർട്ടിയ്ക്ക് തന്നെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി. 

മാത്രമല്ല എന്നും സംഘപുത്രി തന്നെയായിരിക്കും താനെന്നും ലക്ഷ്മി പ്രിയ കുറിച്ചിട്ടുണ്ട്.  തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ ഈ പ്രതികരണം.  'എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ.. എന്നുതുടങ്ങുന്നതായിരുന്നു താരത്തിന്റെ പോസ്റ്റ്. 

Also Read: Bomb Explosion: ഐസ്ക്രീം ബോളെന്ന് കരുതി കളിക്കാനെടുത്തത് ബോംബ്; സഹോദരങ്ങളായ കുട്ടികൾക്ക് പരിക്ക്

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ എബിവിപി സ്ഥാനാർത്ഥി ആയിരുന്നുവെന്നുള്ള  തന്റെ പാർട്ടി അനുഭവത്തെ കുറിച്ചാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്.  താരത്തിന്റെ പോസ്റ്റിന് നിരവധി കമന്റുകളാണ് എത്തിയത്.  ചിലതിന് ചുട്ടമറുപടി ലക്ഷ്മി നൽകുകയും ചെയ്തിട്ടുണ്ട്.   

പരാജയത്തിന്റെ പേരിൽ പ്രസ്ഥാനത്തെ ആരൊക്കെ വിട്ടുപോയാലും തന്റെ വോട്ട് മരണം വരെ ബിജെപിയ്ക്ക് തന്നെയായിരിക്കുമെന്നും ലക്ഷ്മി പ്രിയ കുറിച്ചിട്ടുണ്ട്.  ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു.. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More