Home> Movies
Advertisement

Premalu Movie : പ്രേമലുവിലെ നസ്ലിൻ-മമിത പ്രണയരംഗം വീണ്ടും അവതരിപ്പിച്ച് ഫഹദും നസ്രിയയും; വീഡിയോ വൈറൽ

Premalu Movie Updates: പ്രേമലു സിനിമയുടെ ട്രെയിലറിൽ ഒരു രംഗമാണ് ഫഹദും നസ്രിയയും വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.

Premalu Movie : പ്രേമലുവിലെ നസ്ലിൻ-മമിത പ്രണയരംഗം വീണ്ടും അവതരിപ്പിച്ച് ഫഹദും നസ്രിയയും; വീഡിയോ വൈറൽ

തിയറ്ററുകളിൽ കളക്ഷനുകൾ വാരിക്കൂട്ടുകയാണ് നസ്ലിൻ മമ്മിത ചിത്രം പ്രേമലു. പ്രേമലു ഇപ്പോൾ യുവാക്കൾക്കിടയിൽ തരംഗമായി മാറിയിരിക്കുകയാണ്. ഇപ്പോൾ പ്രേമലു' സ്റ്റൈലില്‍ പ്രേക്ഷകര്‍ക്ക് പ്രണയദിനാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഫഹദും നസ്രിയയും. പ്രേമലുവിലെ ഹിറ്റ്‌ ഡയലോഗിനെയും പാട്ടിനെയും സ്ക്രീനില്‍ അനുകരിച്ചുകൊണ്ടാണ് താരജോഡികള്‍ പ്രേക്ഷകര്‍ക്ക് പ്രണയദിനാശംസകള്‍ അര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ഫഹദിന്റെയും നസ്രിയയുടെയും ഈ വീഡിയോ. സൂപ്പര്‍ഹിറ്റായ ചിത്രം ഫഹദ് സഹഉടമയായ ഭാവനാ സ്റ്റുഡിയോസ് നിർമിച്ച ചിത്രമാണ്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ്‌ എഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ : Queen Elizabeth OTT : പ്രണയദിനത്തിൽ ക്വീൻ എലിസബത്ത് ഒടിടിയിൽ എത്തി; എവിടെ കാണാം?

ബോക്സ്ഓഫീസിൽ പ്രേമലു തരംഗം തീർക്കുകയാണ്. ആദ്യ ദിനം 96 ലക്ഷം മാത്രമായിരുന്ന പ്രേമലു ഇപ്പോൾ ഏകദേശം പത്ത് കോടിയോളം കേരള ബോക്സ്ഓഫീസിൽ നേടി കഴിഞ്ഞുയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസ് ദിനത്തിൽ 96 ലക്ഷം നേടിയ പ്രേമലു രണ്ടാം ദിനത്തിൽ സ്വന്തമാക്കിയത് രണ്ട് കോടി രൂപയാണ്. മൂന്നാം ദിനം ഞായറാഴ്ച കളക്ഷൻ 2.75 കോടിയിലേക്കെത്തി. തിങ്കളാഴ്ച പ്രവർത്തി ദിവസവും പ്രേമലുവിന്റെ കളക്ഷൻ രണ്ട് കോടിയോളം കേരള ബോക്സ്ഓഫീസിൽ നിന്നും ലഭിച്ചതായിട്ടാണ് നിഗമനം. ആഗോള ബോക്സ് ഓഫീസ് കണക്കുകൾ എല്ലാ പരിശോധിക്കുമ്പോൾ പ്രേമലു കുറഞ്ഞപക്ഷം പത്ത് കോടിയിൽ അധികം ഇതുവരെ നേടി കാണും.

ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് ,  വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്,  ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More