Home> Movies
Advertisement

Viral Video : സൗണ്ട് കേട്ടിട്ട് ഒറിജിനൽ പൃഥ്വിരാജ് വരെ മാറി നിൽക്കും!; ജനഗണമനയുടെ റിവ്യൂ സീ മലയാളം ന്യൂസിനോട് പറഞ്ഞയാളെ തേടി സോഷ്യൽ മീഡിയ

പൃഥ്വിരാജിന്റെ തന്നെ ചിത്രമായ ജനഗണമന സിനിമയുടെ തിയറ്ററിൽ നിന്നുള്ള ആദ്യപ്രതികരണം സീ മലയാളം ന്യൂസ് തേടുന്നതിനിടെയാണ് യാദൃശ്ചികമായി ഈ യുവാവ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.

Viral Video : സൗണ്ട് കേട്ടിട്ട് ഒറിജിനൽ പൃഥ്വിരാജ് വരെ മാറി നിൽക്കും!; ജനഗണമനയുടെ റിവ്യൂ സീ മലയാളം ന്യൂസിനോട് പറഞ്ഞയാളെ തേടി സോഷ്യൽ മീഡിയ

തിരുവനന്തപുരം : നടൻ പൃഥ്വിരാജ് സുകുമാരനെ വ്യത്യസ്തനാക്കുന്നതിൽ ഒരു പ്രധാനഘടകമാണ് താരത്തിന്റെ ശബ്ദവും സംസാരശൈലിയും. നല്ല ബാസോടുള്ള ശബ്ദത്തിനൊപ്പം അൽപം ഇംഗ്ലീഷ് കലർന്നുള്ള പൃഥ്വിരാജിന്റെ സംസാരശൈലി എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ പൃഥ്വിയുടെ സംസാരത്തിന് ശബ്ദത്തിനും സാമ്യമുള്ള ഒരു യുവാവിനെ തേടുകയാണ് സോഷ്യൽ മീഡിയ. അതും സീ മലയാളം ന്യൂസിന്റെ വീഡിയോ കണ്ടതിന് ശേഷം.

പൃഥ്വിരാജിന്റെ തന്നെ ചിത്രമായ ജനഗണമന സിനിമയുടെ തിയറ്ററിൽ നിന്നുള്ള ആദ്യപ്രതികരണം സീ മലയാളം ന്യൂസ് തേടുന്നതിനിടെയാണ് യാദൃശ്ചികമായി ഈ യുവാവ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. സിനിമ കണ്ട് പുറത്തിറങ്ങിയ യുവാവ് ചിത്രം ഒടിടിയിൽ എത്തിയാൽ പൃഥ്വിരാജിന്റെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തമാശരൂപേണ സീ മലയാളം ന്യൂസിനോടായി പറയുകയായിരുന്നു. 

ALSO READ : Jana Gana Mana Movie Review : കെട്ടുറപ്പുള്ള ഉഗ്രൻ തിരക്കഥയും സൂപ്പർ ട്വിസ്റ്റും; ജന ഗണ മന മലയാള സിനിമയ്ക്ക് ഒരു അഭിമാനമാണ്

"ഈ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് പോകുമ്പോഴേക്കും പൃഥ്വിരാജിന്റെയും ബാക്കിയുള്ളവരുടെയും വീടുകളിലേക്ക് ഒരു ഇൻകം ടാക്സ് റെയ്ഡ് വരുമെന്നാണ് എനിക്ക് തോന്നുന്നത്, തമാശ എന്നതിലുപരി ഇതൊരു ബോൾഡ് സിനിമയാണ്. ഈ ചിത്രം നിർമിച്ചവരെ അഭിനന്ദിക്കണം( ഇംഗ്ലീഷിൽ). എല്ലാവരും കാണേണ്ട ചിത്രമാണ് രാഷ്ട്രീയവും മറ്റ് കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഇതുപോലെയുള്ള ചിത്രങ്ങൾ മുന്നോട്ട് വരണം. ഈ ചിത്രം എടുക്കാൻ കാണിച്ച ധൈര്യം എടുത്തു പറയേണ്ടതാണ്" പേരറിയാത്ത യുവാവ് സീ മലയാളം ന്യൂസിനോടായി പറഞ്ഞു.

ഈ വീഡിയോ സോഷ്യൽ മീഡിയയിലെ ട്രോൾ പേജുകളും മറ്റ് സിനിമ ഗ്രൂപ്പുകളിലും ചർച്ചയായി തുടങ്ങി. പൃഥ്വിരാജിന് ജലദോഷം ഉള്ളപ്പോൾ ഈ യുവാവിനെ വിളിച്ചാൽ മതിയെന്ന് തുടങ്ങിയ രസകരമായ കമന്റുകളാണ് ട്രോൾ പേജുകളിലെ പോസ്റ്റിൽ താഴെയായി രേഖപ്പെടുത്തുന്നത്. യുവാവ് യാദൃശ്ചികമായിട്ടാണ് ക്യമറയ്ക്ക് മുന്നിലെത്തിയതെന്ന് സീ മലയാളം ന്യൂസിന് വേണ്ടി അഭിപ്രായം തേടിയ ഹരികൃഷ്ണൻ പറഞ്ഞു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Read More