Home> Movies
Advertisement

വിജയ് നായകനാകുന്ന തമിഴ് ചിത്രം 'ഭൈരവ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് നായകനാകുന്ന തമിഴ് ചിത്രം 'ഭൈരവ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് നായകനാകുന്ന പുതിയ തമിഴ് ചിത്രം ഭൈരവയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിജയ് ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്.

മലയാളി താരം കീര്‍ത്തി സുരേഷ് നായിക വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് ലക്ഷത്തിലേറെ പേരാണ് ട്രെയിലര്‍ കണ്ടുകഴിഞ്ഞത്.

വിജയ്‌യെ നായകനാക്കി അഴകിയ തമിഴ് മകന്‍ സംവിധാനം ചെയ്ത ഭരതനാണ് ഭൈരവയുടെയും സംവിധായകന്‍. വിജയ് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു.

ജനുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും. ആറ്റ്‌ലി സംവിധാനം ചെയ്ത തെറിക്ക് ശേഷം വിജയ് നായകനായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഭൈരവയ്ക്കുണ്ട്.

Read More