Home> Movies
Advertisement

Viduthalai First Look : വെട്രിമാരൻ സിനിമയിൽ വിജയ് സേതുപതി, ഹാസ്യതാരം സൂരി കേന്ദ്ര കഥപാത്രം, വിടുതലൈയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

പൊലീസ് വേഷത്തിൽ നിൽക്കുന്ന സൂരിയും കൈയ്യിൽ വിലങ്ങുമായി ഇരിക്കുന്ന വിജയ് സേതുപതിയുമാണ് പോസ്റ്ററുകളിൽ ഉള്ളത്. വിജയ് സേതുപതി ചിത്രത്തിൽ മെന്ററായും, കേന്ദ്ര കഥപാത്രമായി സൂരിയുമാണെത്തുന്നതെന്ന് പോസ്റ്ററിലൂടെ അറിയിക്കുന്നത്.

Viduthalai First Look : വെട്രിമാരൻ സിനിമയിൽ വിജയ് സേതുപതി, ഹാസ്യതാരം സൂരി കേന്ദ്ര കഥപാത്രം, വിടുതലൈയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

Chenni : തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനായി വെട്രമാരുനും (Vettrimaran) മക്കൽ സെൽവൻ വിജയ് സേതുപതിയും (Vijay Sethupatthi) ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന ആദ്യചിത്രമായ വിടുതലൈയുടെ ഫസ്റ്റ് ലുക്ക് (Viduthalai First Look) പോസ്റ്റ് വിജയ് സേതുപതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വിട്ടു. സിനിമയിലെ കേന്ദ്രകഥാപാത്രമായി വരുന്ന ഹാസ്യ താരം സൂരിയാണ് (Soori).

പൊലീസ് വേഷത്തിൽ നിൽക്കുന്ന സൂരിയും കൈയ്യിൽ വിലങ്ങുമായി ഇരിക്കുന്ന വിജയ് സേതുപതിയുമാണ് പോസ്റ്ററുകളിൽ ഉള്ളത്. വിജയ് സേതുപതി ചിത്രത്തിൽ മെന്ററായും, കേന്ദ്ര കഥപാത്രമായി സൂരിയുമാണെത്തുന്നതെന്ന് പോസ്റ്ററിലൂടെ അറിയിക്കുന്നത്.

ALSO READ : Salman Khan ന്റെ "Radhe Your Most Wanted Bhai" യുടെ ട്രെയ്‌ലറെത്തി; ചിത്രം മെയ് 13 ന് റിലീസ് ചെയ്യും

സൂരിയുടെ അച്ഛനായി വിജയ് സേതുപതി വിടുതലൈ വേഷമിടുമെന്നായിരുന്നു നേരത്തെ പുറത്ത് വന്നിരുന്ന സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ. അതെല്ലാം തെറ്റാണെന്ന് അറിയിക്കുന്നതാണ് ഇന്ന് പുറത്ത് വിട്ടിരിക്കുന്ന ഫസ്റ്റ് ലുക്ക്.

തമിഴിൽ വിടുതലൈ എന്ന വാക്കിന്റെ അർഥം സ്വതന്ത്രിയം എന്നാണ്. ആദിവാസി ജനതയുടെ മനുഷ്യവകാശത്തെ കുറിച്ചാണ് ചിത്രത്തിന്റ ഇതിവൃത്തമെന്ന് ലഭിക്കുന്ന മറ്റ് വിവരങ്ങൾ.

ALSO READ : Shang-Chi And The Legend of The Ten Rings : മാർവലിന്റെ ആദ്യത്തെ ഏഷ്യൻ സൂപ്പർ ഹീറോ; ഷാങ് ചീ ട്രെയിലർ ഇറങ്ങി

തമിഴ്നാട്ടിലെ പശ്ചിമഘട്ടിത്തിലെ ആദിവാസി ഊരുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ലൊക്കേഷനിൽ വൈദ്യുതിയും മൊബൈൽ കണക്ഷനും പോലും സൗകര്യമില്ലെന്നാണ് വിടുതലൈ ടീം അറിയിച്ചിരിക്കുന്നത്. വിജയ് സേതുപതിയെയും സൂരിയെ കൂടാതെ ഭവാനി ശ്രീയും മുഖ്യ കഥപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.

ALSO READ : Saina: Parineeti Chopra യുടെ സൈന ഏപ്രിൽ 23 ന് ആമസോൺ പ്രൈമിലെത്തുന്നു

2019 ദേശീയ ചലച്ചിത്ര അവർഡിൽ വെട്രിമാരൻ സംവിധാനം ചെയ്ത അസുരന് രണ്ട് അവാർഡുകളാണ് ലഭിച്ചത്. അതിൽ  ഒന്ന് ധനുഷിന് മികച്ച നടനുള്ള പുരസ്ക്കാരമാണ്. സൂപ്പർ ഡീലക്സിലെ പ്രകടനത്തിന് വിജയ് സേതുപതിയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More